Deshabhimani

തപാൽ ജീവനക്കാർ പ്രതിഷേധിച്ചു

എൻഎഫ്പിഇ നേതൃത്വത്തിൽ  ഹെഡ് പോസ്റ്റ്‌ ഓഫീസിന് മുന്നിൽ നടത്തിയ ധർണ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ  രഞ്ജിത് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 24, 2026, 03:00 AM | 1 min read

കണ്ണൂർ കേന്ദ്ര ജീവനക്കാരുടെ എട്ടാം ശമ്പള പരിഷ്കരണ കമീഷനിൽ ജിഡിഎസ് ജീവനക്കാരെ കൂടി ഉൾപ്പെടുത്തുക, ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, ഓഫീസ് മെയിന്റനൻസ് അലവൻസ് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ തപാൽ ജീവനക്കാർ കണ്ണൂർ ഹെഡ് പോസ്റ്റ്‌ ഓഫിസിന് മുന്നിൽ ധർണ നടത്തി. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനംചെയ്തു. കെ സുനിൽകുമാർ അധ്യക്ഷനായി. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി, എ പി സുജികുമാർ, പി മോഹനൻ, ബി പി രമേശൻ, കെ ഷിജു എന്നിവർ സംസാരിച്ചു. വി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും സി സുകിൽകുമാർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home