പെട്രോൾപമ്പ് കത്തിനശിച്ചു

കടയിരുപ്പ് മൂശാരിപ്പടിയിലെ പെട്രോൾപമ്പ് കത്തിനശിച്ചനിലയിൽ
കോലഞ്ചേരി
കടയിരുപ്പ് മൂശാരിപ്പടിയിലുള്ള പെട്രോൾപമ്പ് കത്തിനശിച്ചു. വൻ അപകടം ഒഴിവായി. ശനി രാവിലെ ആറോടെയാണ് സംഭവം. കോലഞ്ചേരി ഫ്യൂവൽസ് എന്ന ഭാരത് പെട്രോളിയത്തിന്റെ പമ്പിലാണ് തീപിടിച്ചത്. പട്ടിമറ്റം അഗ്‌നിരക്ഷാസേന എത്തിയാണ് തീയണച്ചത്. അപകടത്തിൽ പെട്രോൾ വിതരണ യൂണിറ്റ് പൂർണമായും കത്തിനശിച്ചു. അപകടസമയത്ത് ഇരുപതിനായിരത്തോളം ലിറ്റർ പെട്രോൾ സംഭരണടാങ്കിൽ ഉണ്ടായിരുന്നതായി പുത്തൻകുരിശ് പൊലീസ് അറിയിച്ചു. പില്ലറിൽനിന്ന് ഷോർട്ട്സർക്യൂട്ട് മൂലം തീകത്തി വിതരണ യൂണിറ്റിലേക്ക് പടരുകയായിരുന്നുവെന്നാണ് പ്രാഥമികനിഗമനം. രാവിലെ പമ്പ് പ്രവർത്തനം ആരംഭിക്കാൻ തുടങ്ങുമ്പോഴാണ് തീപിടിത്തമുണ്ടായത്. പമ്പിൽ ഇന്ധനം നിറയ്‌ക്കാൻ ആരുമില്ലാത്തതിനാൽ വൻദുരന്തം ഒഴിവായി. പട്ടിമറ്റം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.








0 comments