print edition ജീവിതച്ചെലവ് ഉയരുന്നു; ഇറ്റലിയിൽ തൊഴിലാളി പണിമുടക്ക്

ഇറ്റലിയിലെ മിലാനിൽ യുദ്ധവിരുദ്ധ മുദ്രാവാക്യമുയർത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ കോലം പ്രതിഷേധിക്കാർ കത്തിക്കുന്നു | PHOTO: AFP
റോം: വർധിച്ച ജീവിതച്ചെലവിനെതിരെ ഇറ്റലിയിൽ പതിനായിരങ്ങൾ അണിനിരന്ന രാജ്യവ്യാപക തൊഴിലാളി പ്രതിഷേധം. വേതനവും പെൻഷനും വർധിപ്പിക്കുക, സ്ഥിരതയുള്ള തൊഴിലും താങ്ങാവുന്ന നിരക്കിൽ പാർപ്പിടവും ഉറപ്പാക്കുക, പൊതുസേവനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇറ്റലിയിലെ തൊഴിലാളി യൂണിയനുകൾ വെള്ളിയാഴ്‌ച 24 മണിക്കൂർ പണിമുടക്കി. സ്‌കൂളുകളും ആരോഗ്യമേഖലയും ഉൾപ്പെടെ പൊതു– സ്വകാര്യ മേഖലകളാകെ പണിമുടക്കിന്റെ ഭാഗമായി. ഡസണിലേറെ നഗരങ്ങളിൽ തൊഴിലാളികൾ പ്രതിഷേധ മാർച്ച് നടത്തി. രാജ്യത്തെ നൂറിലധികം ചത്വരങ്ങൾ പ്രതിഷേധത്തിന് വേദിയായി.
ഇറ്റാലിയൻ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (സിജിഐഎൽ) നേതൃത്വത്തിൽ നടന്ന സമരത്തിൽ വിദ്യാർഥികളും ഭാഗമായി. കോൺഫെഡറേഷൻ ഓഫ് ബേസ് കമ്മിറ്റീസും (കോബസ്) സമരത്തിന് പിന്തുണ നൽകിയിരുന്നു. രാജ്യങ്ങളെ ആയുധവത്കരിക്കുന്നതിനും യുദ്ധത്തിനുമെതിരായ മുദ്രാവാക്യങ്ങളും പ്രതിഷേധത്തിൽ ഉയർന്നു. പ്രധാനമന്ത്രി ജോർജിയ മെലോനി സർക്കാരിന്റെ നയങ്ങളിൽ ജനം അസംതൃപ്‌തരാണ്. 2027-ൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രക്ഷോഭം പടരുന്നത്. ഒക്ടോബർ 30-നും തൊഴിലാളികളും വിദ്യാർഥികളും അണിനിരന്ന രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു.









0 comments