ചേരാനല്ലൂരിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചു

ചേരാനല്ലൂരിൽ നിർമാണത്തിലിരുന്ന ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചപ്പോൾ
ചേരാനല്ലൂര്‍
ചേരാനല്ലൂരിൽ ദേശീയപാത 66ന് സമീപം നിർമാണം നടക്കുന്ന ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന് തീപിടിച്ചു. 19 നിലകളുള്ള ഗുഡ് എർത്ത് കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ശനി പകല്‍ 12ഓടെ തീപിടുത്തമുണ്ടായത്. ആർക്കും പരിക്കില്ല. ഫ്ലാറ്റിന്റെ മുകൾനിലയിൽ വെൽഡിങ്ങ് ജോലി നടക്കുന്നതിനിടയിൽ തീപ്പൊരി, പൂന്തോട്ട നിർമാണത്തിനായി ഒന്നാം നിലയിൽ സൂക്ഷിച്ചിരുന്ന ഡ്രെയിൻ സെൽ മാറ്റുകളിലേക്ക് വീണതാണ് തീപിടുത്തത്തിന് കാരണമായതെന്ന് ഏലൂര്‍ അഗ്നി രക്ഷാസേന പറഞ്ഞു. ഏലൂർ, തൃക്കാക്കര സ്റ്റേഷനുകളിലെ അഗ്നി രക്ഷ യൂണിറ്റുകളാണ് തീയണച്ചത്. തീപിടുത്തമുണ്ടായതോടെ ദേശീയപാതയില്‍ അല്‍പ്പസമയം ഗതാഗത തടസമുണ്ടായി. വാഹനങ്ങള്‍ സര്‍വീസ് റോഡ് വഴി തിരിച്ചുവിട്ടു.








0 comments