Deshabhimani

പ്ലാറ്റിനം ജൂബിലി ആഘോഷം
ഇന്ന് സമാപിക്കും

Platinum Jubilee Celebration

ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ രാജി കെ പോൾ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 22, 2026, 02:15 AM | 1 min read

ചോറ്റാനിക്കര


ചോറ്റാനിക്കര പബ്ലിക് ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഞായറാഴ്‌ച സമാപിക്കും. വൈകിട്ട് 4.30ന് ലൈബ്രറി പ്രവർത്തകരുടെ സംഗമം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട്‌ 6.30ന് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും.


സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു സംസാരിക്കും. തുടർന്ന് ചോറ്റാനിക്കര പബ്ലിക് ലൈബ്രറി സംഗീതവിഭാഗം ഹംസധ്വനി മ്യൂസിക് ക്ലബ് അവതരിപ്പിക്കുന്ന ഗാനമേള നടക്കും. ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാസംഗമം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ്‌ രാജി കെ പോൾ ഉദ്ഘാടനം ചെയ്തു.


ഇ ആർ സുലോചന അധ്യക്ഷയായി. നോവലിസ്റ്റ് അപർണ ആർ ബാലുശേരിയെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ ദിവ്യ രാജേഷ്, രജനി മനോഷ്, ലൈബ്രേറിയന്മാരായ ടി വി ശ്രീലക്ഷ്മി, ശ്രീദേവി ഹരിദാസ്, ബിന്ദു സജീവൻ, സ്വപ്ന സോമൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home