കഞ്ചാവുകേസ് പ്രതികൾക്ക് 15 വർഷം കഠിനതടവ്

കുഞ്ഞുമോൻ, നന്ദകുമാർ, ആന്റണി
കൊച്ചി
വല്ലാർപാടം കണ്ടെയ്നർ റോഡിൽവച്ച് 140 കിലോ കഞ്ചാവ് പിടിച്ച കേസിലെ മൂന്നുപ്രതികൾക്ക് 15 വർഷം കഠിനതടവ്. എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി പാലക്കാട് കനാൽപിരിവ് വെട്ടിക്കുന്നിൽ വീട്ടിൽ കുഞ്ഞുമോൻ (41), രണ്ടാംപ്രതി പാലക്കാട് കൊപ്പം കുന്നത്തൂർമേട് ചിത്തിര വീട്ടിൽ നന്ദകുമാർ (32), മൂന്നാംപ്രതി മുളവുകാട് കൂട്ടുങ്കൽ വീട്ടിൽ ആന്റണി (65) എന്നിവർക്കാണ് ജഡ്‌ജി അജികുമാർ 15 വർഷം കഠിനതടവും ഒരുലക്ഷം രൂപവീതം പിഴയും വിധിച്ചത്. 2021 ഏപ്രിൽ 28-നായിരുന്നു കേസ്. പ്രതികൾ സഞ്ചരിച്ച ബൊലേറോ പിക്ക് അപ്പ് വാനിൽനിന്ന് എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ ശങ്കറും സംഘവുംചേർന്നാണ് 140 കിലോ കഞ്ചാവ് കണ്ടെടുത്തത്. എറണാകുളം അസി. എക്സൈസ് കമീഷണറായിരുന്ന ബാബു വർഗീസ്, ടെനിമോൻ എന്നിവരാണ് കുറ്റപത്രം തയ്യാറാക്കിയത്. സർക്കാരിനുവേണ്ടി ഗവ. പ്ലീഡർ സജീവ് സി കൃഷ്‌ണൻ ഹാജ രായി.








0 comments