Deshabhimani

റവന്യൂ ജില്ലാ ശാസ്ത്രമേള

കപ്പ്‌ പയ്യന്നൂരിന്‌

പ്രവൃത്തിപരിചയമേളയിൽ എച്ച്എസ്എസ് വിഭാഗം ക്ലേ മോഡലിങ്‌ മത്സരത്തിൽ ഒന്നാംസ്ഥാനംനേടിയ യു നവനീത്  ഐഎംഎൻഎസ്ജിഎച്ച്എസ്എസ് മയ്യിൽ​
വെബ് ഡെസ്ക്

Published on Nov 01, 2025, 03:00 AM | 1 min read

കണ്ണൂർ

റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ 1,280 പോയിന്റുനേടി കപ്പടിച്ച്‌ പയ്യന്നൂർ. 1,232 പോയിന്റുമായി ഇരിട്ടി ഉപജില്ല രണ്ടാംസ്ഥാനത്തും 1,190 പോയിന്റുമായി കണ്ണൂർ നോർത്ത്‌ മൂന്നാംസ്ഥാനത്തുമെത്തി. സ്‌കൂള്‍ തലത്തില്‍ 529 പോയിന്റുമായി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസ് ഒന്നാംസ്ഥാനംനേടി. 496 പോയിന്റുമായി മമ്പറം എച്ച്എസ്എസ് രണ്ടാം സ്ഥാനവും 363 പോയിന്റുമായി കൂടാളി എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമെത്തി. ഏതു പ്രശ്‌നത്തിനും പരീക്ഷണ – നിരീക്ഷണ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിൽ പരിഹാരമുണ്ടെന്ന്‌ തെളിയിക്കുന്നതായിരുന്നു ശാസ്‌ത്രപ്രതിഭകളുടെ ഇടപെടൽ. പ്രകൃതി പ്രതിഭാസങ്ങൾ, സാങ്കേതികവിദ്യ, മനുഷ്യവംശത്തിന്റെ അതിജീവനം, സുസ്ഥിര വികസന മാതൃകകൾ എന്നിവയെല്ലാം അടയാളപ്പെടുത്തി തലശേരിയിൽ ജില്ലാ ശാസ്‌ത്രമേളയ്‌ക്ക്‌ കൊടിയിറങ്ങി. മൂന്നു ദിവസങ്ങളിലായി തലശേരിയിലെ വിവിധ സ്കൂളുകളിലായാണ് മത്സരങ്ങൾ നടന്നത്‌. ശാസ്ത്ര മേള. ഗണിതശാസ്ത്ര, ഐടി മേള, സാമൂഹ്യശാസ്ത്ര മേള-, പ്രവൃത്തിപരിചയ മേള, സ്കിൽ ഫെസ്റ്റിവൽ എന്നിവയിൽ റവന്യൂ ജില്ലയിലെ ആറായിരത്തോളം വിദ്യാർഥികൾ മാറ്റുരച്ചു. സമാപന സമ്മേളനം തലശേരി മുനിസിപ്പൽ വൈസ് ചെയർമാൻ എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷൈനി അധ്യക്ഷയായി. ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക ഒ പി ശൈലജ സ്വാഗതവും കെ പി വികാസ് നന്ദിയും പറഞ്ഞു. വിജയികൾക്ക് നഗരസഭ വൈസ് ചെയർമാൻ എം വി ജയരാജനും വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡി ഷൈനിയും സമ്മാനംനൽകി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home