അന്താരാഷ്ട്ര യോഗാ ദിനാചരണം

കണ്ണൂർ
അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ചേതന യോഗയും യോഗാ അസോസിയേഷൻ ഓഫ് കണ്ണൂരും സംയുക്തമായി കണ്ണൂരിൽ ആയിരംപേരുടെ യോഗാ പ്രദർശനവും ഫ്യൂഷൻ ഡാൻസും സംഘടിപ്പിച്ചു. കണ്ണൂർ പൊലീസ് ടർഫിൽ യോഗാ പ്രദർശനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്തു. കെ വി സുമേഷ് എംഎൽഎ അധ്യക്ഷനായി. മുൻ എംപി കെ കെ രാഗേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ, ഡിപിഎം ഡോ. കെ സി അജിത്ത് കുമാർ, ബാലകൃഷ്ണ സ്വാമി, കെ ടി കൃഷ്ണദാസ്, സി വിജയൻ, വൈ ടി എകെ ജില്ലാ സെക്രട്ടറി എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ചേതനയോഗാ സംസ്ഥാന സെക്രട്ടറി ഡോ. കെ രാജഗോപാൽ യോഗാദിന സന്ദേശം നൽകി. ചേതനയോഗാ ജില്ലാ സെക്രട്ടറി ഡോ. പ്രേമരാജൻ കാന യോഗാപ്രദർശനം നയിച്ചു. യോഗയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ട്രസ്റ്റ് രൂപീകരിക്കാനുള്ള നിക്ഷപം വിവിധ വ്യക്തികളിൽനിന്ന് സ്വീകരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി രമേശ് ബാബു സ്വാഗതവും പോത്തോടി സജീവൻ നന്ദിയും പറഞ്ഞു. യോഗാവാരത്തിന്റെ ഭാഗമായി ജില്ലയിൽ 21വരെ സ്‌കൂളുകൾ, സ്ഥാപനങ്ങൾ, കുടുംബശ്രീകൾ, കോളേജുകൾ, വായനശാലകൾ എന്നിവിടങ്ങളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അന്താരാഷ്ട്ര യോഗാദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷനായി. കലക്ടർ അരുൺ കെ വിജയൻ മുഖ്യാതിഥിയായി. യോഗാ ഡാൻസും അരങ്ങേറി.









0 comments