അധ്യാപകർ പ്രതിഷേധ ശൃംഖല തീർത്തു

കണ്ണൂർ കെഎസ്ടി എ നേതൃത്വത്തിൽ സ്കൂളുകളിൽ അധ്യാപകർ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. സെൻസസ് ചുമതലയുള്ള അധ്യാപകർക്ക് ഡ്യൂട്ടി ഓഫ് അനുവദിക്കുക, സെൻസസ് ചുമതലക്കാർക്ക് പകരം ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുക, സെൻസസിന്റെ പേരിൽ തടഞ്ഞുവച്ച സ്ഥലം മാറ്റം പ്രാബല്യത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നേരത്തെ അധ്യാപകർ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് ഡ്യൂട്ടി ലീവ് അനുവദിക്കാനും ട്രാൻസ്ഫർ നടപടികൾ തുടരാനുമുള്ള തീരുമാനം സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രധാന ആവശ്യത്തിൽ സർക്കാർ തീരുമാനം വൈകുന്ന സാഹചര്യത്തിലാണ് പ്രത്യക്ഷ സമരം. മട്ടന്നൂർ ഗവ. യുപി സ്കൂളിൽ കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വിവിധ ഉപജില്ലകളിൽ സംസ്ഥാന വൈസ്‌പ്രസിഡന്റ് കെ സി മഹേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി രജില, കെ രഞ്‌ജിത്ത്, ജില്ലാ ഭാരവാഹികളായ കെ സി സുനിൽ, കെ പ്രകാശൻ, വി വി വിനോദ് കുമാർ, പി വി സുരേന്ദ്രൻ, പി കെ ബിന്ദു, സി കെ ബിജേഷ്, കെ വേണു, കെ വി ദീപേഷ്, വി സ്വാതി, കെ പി ലിഷീന, സി സി നിഷാനന്ദ് എന്നിവർ പ്രതിഷേധ ശൃംഖല ഉദ്ഘാടനം ചെയ്‌തു.











0 comments