ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനം സമാപിച്ചുു

കർഷക പോരാട്ടങ്ങൾക്ക് കരുത്തായി

കർഷകസംഘം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് പിണറായിയിൽ നടന്ന പൊതുസമ്മേളനം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 15, 2026, 02:00 AM | 1 min read

പിണറായി

കർഷകരുടെ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശയും കരുത്തും പകർന്ന കേരള കർഷകസംഘം ജില്ലാ സമ്മേളനത്തിന് പിണറായിയിൽ സമാപനം. പിണറായി കൺവൻഷൻ സെന്ററിൽ രണ്ടുദിവസങ്ങളിലായി നടന്ന സമ്മേളനം കാർഷിക മേഖലയിലെ വെല്ലുവിളികളും കർഷകർ നേരിടുന്ന പ്രശ്നങ്ങളും സജീവമായി ചർച്ചചെയ്താണ് സമാപിച്ചത്. ​വ്യാഴം, വെള്ളി ദിവസങ്ങളിൽ നടന്ന പൊതുചർച്ചയ്ക്ക് മറുപടിയായി ജില്ലാ കമ്മിറ്റിക്കുവേണ്ടി എം പ്രകാശനും സംസ്ഥാന കമ്മിറ്റിക്കുവേണ്ടി ഓമല്ലൂർ ശങ്കരനും സംസാരിച്ചു. കർഷക മേഖലയിലെ പ്രശ്നങ്ങൾ ഏറ്റെടുത്ത് കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഉയർന്നു.​ സംസ്ഥാന പ്രസിഡന്റ് എം വിജയകുമാർ, സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സികെസി അംഗം കെ കെ രാഗേഷ്, സംസ്ഥാന ജോ. സെക്രട്ടറി സി എച്ച് കുഞ്ഞമ്പു, വത്സല മോഹനൻ, അഡ്വ. കെ ജെ ജോസഫ്, എൻ ആർ സക്കീന എന്നിവർ സംസാരിച്ചു. പി പ്രശാന്തൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ സെക്രട്ടറി ഭാവി കടമകൾ അവതരിപ്പിച്ചു. പി ഗോവിന്ദൻ സ്വാഗതവും ടി സുധീർ നന്ദിയും പറഞ്ഞു.

എം സി പവിത്രനും 
എം പ്രകാശനും നയിക്കും ​

പിണറായി കർഷകസംഘം ജില്ലാ പ്രസിഡന്റായി എം പ്രകാശനെയും സെക്രട്ടറിയായി എം സി പവിത്രനെയും പി ഗോവിന്ദനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ടി ഐ മധുസൂദനൻ, കെ പത്മിനി, എ അശോകൻ (വൈസ് പ്രസിഡന്റ്‌), പുല്ലായിക്കൊടി ചന്ദ്രൻ, പി പ്രശാന്തൻ, വി രാജേഷ് പ്രേം (ജോ. സെക്രട്ടറി), പി വി ഗോപിനാഥ്, ഒ കെ വാസു, കെ കാർത്യായനി, വി രമേശൻ, എം മോഹനൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം). 60 അംഗ സംസ്ഥാന കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home