Deshabhimani

ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ

കുതിക്കാൻ മികവുറ്റ നിര

കണ്ണൂർ ജില്ലാ സ്‌പോർട്സ് കൗൺസിൽ ഭാരവാഹികൾക്ക് വി ശിവദാസൻ എംപിയുടെ നേതൃത്വത്തിൽ നൽകിയ ആദരം
വെബ് ഡെസ്ക്

Published on Oct 23, 2025, 03:00 AM | 2 min read

കണ്ണൂർ

ഭരണരംഗത്തും കായികരംഗത്തും മികവു തെളിയിച്ചവരുടെ കൂട്ടായ്‌മയായി ജില്ലാ സ്‌പോർട്‌സ്‌ ക‍ൗൺസിൽ. സാങ്കേതിക പരിചയവും പരിശീലനമികവും അനുഭവസന്പത്തും യുവത്വവും ചേർന്നനിര ജില്ലയിലെ കായികരംഗത്ത്‌ കുതിപ്പൊരുക്കും. ജില്ലാ ബോൾ ബാഡ്മിന്റൺ ചാമ്പ്യനും ഡിവൈഎഫ്‌ഐ ജില്ലാ വൈസ്‌പ്രസിഡന്റുമാണ്‌ സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രസിഡന്റ്‌ പി എം അഖിൽ. ജില്ലാ ടീമിലും കണ്ണൂർ സർവകലാശാല ഇന്റർ കോളീജിയറ്റ് ചാമ്പ്യൻമാരായ ഗവ. ബ്രണ്ണൻ കോളേജ് ടീമിലും അംഗമായിരുന്നു. വൈസ്‌ പ്രസിഡന്റായ എ കെ ഷെരീഫ് കേരള ഫുട്ബോൾ അസോസിയേഷൻ നിർവാഹകസമിതിയംഗവും കണ്ണൂർ ഗോ ഗെറ്റേഴ്സ് ക്രിക്കറ്റ് അക്കാദമി ഡയറക്ടറുമാണ്‌. സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിൽ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. പി പി ബിനീഷ് കേരള ഗെയിംസിലും സർവകലാശാല അത്‌ലറ്റിക് മീറ്റിലും ഹൈജന്പിലും ലോങ്ങ്ജന്പിലും സ്വർണമെഡൽ ജേതാവായിരുന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കായികപഠന വിഭാഗം അസി. പ്രൊഫസറും മേധാവിയുമാണ്‌. കണിച്ചാർ പഞ്ചായത്തിനെ വികസനവഴിയിൽ നയിക്കുന്ന പ്രസിഡന്റ്‌ ആന്റണി സെബാസ്‌റ്റ്യനും എക്‌സിക്യുട്ടിവംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. എംജി യൂണിവേഴ്സിറ്റി വോളിബോൾ താരമായിരുന്ന ആന്റണി, വോളിബോൾ അസോസിയേഷൻ ടെക്‌നിക്കൽ കമ്മിറ്റിയംഗവുമാണ്‌. എക്‌സിക്യൂട്ടിവംഗമായ പി വി സിറാജുദ്ദീൻ - മുൻ സംസ്ഥാന ഹോക്കി താരവും കലിക്കറ്റ് യൂണിവേഴ്സിറ്റി ക്രിക്കറ്റ് താരവുമായിരുന്നു. സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ സ്പ്രിന്റ്‌ ഇനങ്ങളിൽ സ്വർണ മെഡൽ ജേതാവായിരുന്നു പി നാരായണൻകുട്ടി.- റവന്യൂ ജില്ലാ സ്പോർട്സ് സെക്രട്ടറിയും അത്‌ലറ്റിക് അസോസിയേഷൻ ജില്ലാസെക്രട്ടറിയുമായിരുന്നു. മട്ടന്നൂർ പിആർഎൻഎസ്എസ് കോളേജ് അവസാനവർഷ സുവോളജി വിദ്യാർഥിനിയായ സ‍ൗപർണിക രമേശ് -സംസ്ഥാന ബോക്സിങ് ചാമ്പ്യനാണ്‌. ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു. ഫെൻസിങ് അസോസിയേഷൻ ഭാരവാഹിയും കാഞ്ഞിരോട് നെഹർ കോളേജ് കൺവീനറുമാണ്‌ പി സി ആസിഫ്. പുതിയ ഭാരവാഹികൾക്ക്‌ സ്വീകരണം നൽകി. വി ശിവദാസൻ എംപി ഉദ്‌ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ കെ രത്നകുമാരി, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി കെ സനോജ്, ഷാഹിൻ പള്ളിക്കണ്ടി, മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് എന്നിവർ ഹാരാർപ്പണം നടത്തി. പി കെ ജഗന്നാഥൻ അധ്യക്ഷനായി. കെ കെ പവിത്രൻ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home