ad
Deshabhimani

താവം മേൽപ്പാലം 14 ന്‌ അടക്കും

പാപ്പിനിശേരി മേൽപ്പാലം 
അറ്റകുറ്റപ്പണി തുടങ്ങി

പാപ്പിനിശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി  കെ വി സുമേഷ് എംഎൽഎ   വിലയിരുത്താനെത്തിയപ്പോൾ

പാപ്പിനിശേരി മേൽപ്പാലത്തിലെ അറ്റകുറ്റപ്പണി കെ വി സുമേഷ് എംഎൽഎ വിലയിരുത്താനെത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Feb 07, 2026, 03:00 AM | 1 min read

പാപ്പിനിശേരി

പിലാത്തറ– പാപ്പിനിശേരി കെഎസ്ടിപി റോഡിൽ പാപ്പിനിശേരി മേൽപ്പാലം അറ്റകുറ്റപ്പണി തുടങ്ങി. ഒരു മാസത്തേക്കാണ് അടച്ചത്. പാപ്പിനിശേരി മേൽപ്പാലത്തിലെ ടാറിങ് ഇളകിയ ഭാഗങ്ങൾ പൊളിച്ചുനീക്കി മൈക്രോ കോൺക്രീറ്റ് നടത്തി ഓവർലേ ചെയ്യും. മേൽപ്പാലത്തിലെ ടാറിങും ഇളകാൻ സാധ്യതയുള്ള ഭാഗവും ഇളക്കി മാറ്റിത്തുടങ്ങി. അറ്റകുറ്റപ്പണിക്കായി മേൽപ്പാലം അടച്ചതോടെ വലിയ വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. ബസുകൾ ഇരിണാവ് റെയിൽവേ ലെവൽ ക്രോസ്- കോലത്തുവയൽ - ലിജിമ ജങ്‌ഷൻ വഴിയാണ് തിരിച്ചുവിട്ടത്. പിലാത്തറ, കണ്ണുർ ഭാഗങ്ങളിൽനിന്നുള്ള ലോറികൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ ദേശീയപാതയിലൂടെ ഇരുഭാഗങ്ങളിലേക്കും കടത്തിവിട്ടു. ​ അറ്റകുറ്റപ്പണി വിലയിരുത്താൻ കെ വി സുമേഷ് എംഎൽഎ പാലത്തിലെത്തി. വിവാദമായ കൊച്ചി പാലാരിവട്ടം പാലം നിർമ്മിച്ച ആർഡിഎസ്‌ പ്രൊജക്ടസ്‌ ലിമിറ്റഡ്‌ കന്പനിയാണ്‌ പാപ്പിനിശേരി പാലവും നിർമ്മിച്ചത്‌. അറ്റകുറ്റ പ്രവൃത്തിക്കായി ചെറുകുന്ന് താവം റെയിൽവേ മേൽപ്പാലം 14 മുതൽ അടച്ചിടുമെന്ന് എം വിജിൻ എംഎൽഎ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home