ad
Deshabhimani

print edition "വേലിക്കകത്ത്‌ വീട്ടിൽ' വി എസ്‌ അച്യുതാനന്ദൻ

v s achuthanandan statue
വെബ് ഡെസ്ക്

Published on Jul 22, 2026, 02:25 AM | 1 min read

അമ്പലപ്പുഴ: വേലിക്കകത്തെ വീട്ടിൽ വി എസ്‌ അച്യുതാനന്ദന്റെ അർധകായ ശിൽപ്പം സ്ഥാപിച്ചു. ഉണ്ണി കാനായി രൂപകൽപ്പന ചെയ്ത ശിൽപ്പം ചൊവ്വ രാവിലെ വി എസിന്റെ ഭാര്യ വസുമതി അനാച്ഛാദനം ചെയ്തു. മകൻ ഡോ. വി എ അരുൺകുമാർ, മരുമകൾ രജനി, മറ്റ് കുടുംബാംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായി. വീടിന്റെ ചാവടിയിലാണ്‌ ശിൽപ്പം സ്ഥാപിച്ചത്‌.


വി എസ് അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ പുഷ്പാർച്ചനയ്‌ക്കും അനുസ്മരണയോഗത്തിനും ശേഷം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ എൻ ബാലഗോപാൽ, സി എസ് സുജാത, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി ബി ചന്ദ്രബാബു, കെ പ്രസാദ് തുടങ്ങിയവരും വിവിധ സാമൂഹിക– സാംസ്‌കാരിക സംഘടനാ പ്രതിനിധികളും ജനപ്രതിനിധികളും നാട്ടുകാരും വേലിക്കകത്ത് വീട്ടിലെത്തി ശിൽപ്പത്തിൽ പുഷ്പാർച്ചന നടത്തി. വി എസിന്റ ജീവിതരേഖ ആലേഖനംചെയ്ത ചുറ്റുമതിലിലെ ചിത്രങ്ങളും കണ്ടു. വസുമതിയെ സന്ദർശിച്ച് ആരോഗ്യ വിവരങ്ങളും അന്വേഷിച്ചാണ് നേതാക്കൾ മടങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home