പ്ലാസ്‌റ്റിക് കത്തിച്ചാൽ പൊലീസിനും പിഴ

കണ്ണൂർ
പൊലീസ് മൈതാനിയിൽ പ്ലാസ്‌റ്റിക് കത്തിച്ചു. പൊലീസിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ്. കഴിഞ്ഞ ദിവസമാണ് പൊലീസ് മൈതാനിയിൽ വൻതോതിൽ പ്ലാസ്‌റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം പരാതി ‘9446 700 800’ നന്പറിൽ ലഭിച്ചത്. കണ്ണൂർ ടൗൺ സ്ക്വയറിന് സമീപമുള്ള ഇൻഡോർ സ്റ്റേഡിയം പരിസരത്ത് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കൂട്ടിയിട്ട് കത്തിച്ചതായി സ്‌ക്വാഡ് കണ്ടെത്തി. ഹരിതകർമ്മ സേനയ്ക്ക് നൽകി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉൾപ്പെടെ കത്തിച്ചവയിലുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോർപ്പറേഷന് നിർദേശം നൽകി. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും എന്നിവ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം.









0 comments