‘ഐഡിയ’യിൽ തിളങ്ങി
ചാവശേരി ഗവ. ഹൈസ്‌കൂളിന് ശ്രേഷ്‌ഠ വിദ്യാലയം പുരസ്കാരം

ഇരിട്ടി പൊ
തുവിദ്യാഭ്യാസ വകുപ്പിന്റെ ‘ശ്രേഷ്ഠവിദ്യാലയ’ പുരസ്കാരത്തിൽ തിളങ്ങി ചാവശേരി ഗവ. ഹൈസ്‌കൂൾ. 2700 ഹൈസ്കൂളുകളിൽനിന്ന് മികച്ച മൂന്നാമത്തെ സ്‌കൂൾ പദവിയാണ് ചാവശേരി സ്‌കൂൾ നേടിയത്. അഞ്ചിന് കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം കൈമാറും. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.ഇത്തവണ 197 കുട്ടികളാണ് അധികമായി സ്‌കൂളിൽ ചേർന്നത്. വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച 100 കാര്യങ്ങൾ നടപ്പാക്കിയത് പരിഗണിച്ചാണ് അവാർഡ് ലഭിച്ചത്. ഇരിട്ടി നഗരസഭക്ക് കീഴിലെ സ്‌കൂളിൽ, വരുന്ന 50 വർഷത്തെ പുരോഗതി ഉറപ്പാക്കാൻ നടപ്പാക്കുന്ന ‘ഐഡിയ’ വഴിയുള്ള പ്രവർത്തനങ്ങൾ ശ്രേഷ്ഠവിദ്യാലയ നേട്ടം ഉറപ്പാക്കി. സ്‌കൂളിന് ലഭിച്ച പുരസ്കാരം സന്തോഷകരമാണെന്ന് നഗരസഭാ ചെയർമാൻ വി വിനോദ് കുമാർ, കൗൺസിലർ സി എം രമ്യ, പ്രിൻസിപ്പൽ മൻസൂർ കിണാക്കൂൽ, പ്രധാനാധ്യാപകൻ സി എ അബ്ദുൾ ഗഫൂർ, പിടിഎ പ്രസിഡന്റ് കെ കെ ശ്രീനിവാസൻ എന്നിവർ പറഞ്ഞു.










0 comments