സദനും കുടുംബത്തിനും സിപിഐ എം വീട് നിർമിച്ചുനൽകും

ബന്തടുക്ക
വീടിനടിയിൽ ഗർത്തം രൂപപെട്ടതിനെ തുടർന്ന് പ്രതിസന്ധിയിലായ സദനും കുടുംബത്തിനും സിപിഐ എം പകരം വീട് നിർമിച്ചുനൽകും. ഇതിനായി പടുപ്പ് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ രൂപീകരിച്ചു. പടുപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ഉദ്ഘാടനംചെയ്തു. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭനകുമാരി അധ്യക്ഷയായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ രാജേഷ് ബാബു, ഷമീർ കുമ്പക്കോട്, കുറ്റിക്കോൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മനോജ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ഇ പത്മാവതി, ഏരിയാ സെക്രട്ടറി സി രാമചന്ദ്രൻ, കെ എൻ രാജൻ, എം അനന്തൻ തുടങ്ങിയവർ സംസാരിച്ചു. പടുപ്പ് ലോക്കൽ സെക്രട്ടറി മധു ആനക്കല്ല് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ ശോഭനാകുമാരി (ചെയർമാൻ), മധു ആനക്കല്ല് (കൺവീനർ), കെ കുട്ടികൃഷ്ണൻ (ട്രഷറർ).










0 comments