അന്യായ സ്ഥലംമാറ്റത്തിൽ ജീവനക്കാരുടെ പ്രതിഷേധം ഇരന്പി

അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റിൽ സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മ സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു
കാക്കനാട്
അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (എഫ്എസ്ഇടിഒ) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കാക്കനാട് കലക്ടറേറ്റിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. അന്യായ സ്ഥലംമാറ്റങ്ങൾക്ക് ഇരയായി ജീവൻ നഷ്ടമായവർക്ക് യോഗം സ്മരണാഞ്ജലി അർപ്പിച്ചു.
സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.
എഫ്എസ്ഇടിഒ ജില്ലാ ട്രഷറർ വി എസ് രാജേഷ് അധ്യക്ഷനായി. കേരള എൻജിഒ യൂണിയൻ സംസ്ഥാന ട്രഷറർ ടി എം ഹാജറ, ജില്ലാ സെക്രട്ടറി കെ എ അൻവർ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. ഏലിയാസ് മാത്യു, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി പി എച്ച് അനീഷ്, കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി എം ശിവദാസ് എന്നിവർ സംസാരിച്ചു.
ജീവനക്കാരും അധ്യാപകരും അന്യായമായ സ്ഥലംമാറ്റങ്ങൾക്കെതിരെ ഒപ്പുശേഖരണ ക്യാമ്പയിനിലും പങ്കാളികളായി.










0 comments