ad
Deshabhimani

പ്രതിഷേധവുമായി എഫ്‌എസ്‌ഇടിഒ കലക്ടറേറ്റ്‌ മാർച്ച്‌

ഇനിയുമരുത്‌ സ്ഥലംമാറ്റക്കൊല

എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച് എം വി  ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

എഫ്എസ്ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ നടത്തിയ മാർച്ച് എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 02:00 AM | 1 min read

കണ്ണൂർ

ജീവനക്കാരുടെ ജീവൻ കവരുന്ന സ്‌ഥലം മാറ്റങ്ങൾക്കെതിരെ ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധം. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥലം മാറ്റങ്ങളിലൂടെ ജീവനക്കാർ ആത്മഹത്യ ചെയ്യുകയും സമ്മർദം താങ്ങാനാകാതെ മരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ എഫ്‌എസ്‌ഇടിഒ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക്‌ മാർച്ച്‌ നടത്തിയത്‌. സ്ഥലംമാറ്റം നടത്തി പീഡിപ്പിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ആവശ്യപ്പെട്ട്‌ നടന്ന മാർച്ചിൽ ആയിരക്കണക്കിന് ജീവനക്കാരും അധ്യാപകരും അണിനിരന്നു. എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതിനുശേഷം ഇരുപതിനായിരം സർക്കാർ ജീവനക്കാരെ മാനദണ്ഡപ്രകാരമല്ലാതെ സ്‌ഥലം മാറ്റിയെന്ന്‌ എം വി ജയരാജൻ പറഞ്ഞു. 1700 പൊലീസുകാരെയും 700 അർധസേനാംഗങ്ങളെയും മാറ്റി. കണക്കുപറഞ്ഞ്‌ കൈക്കൂലി വാങ്ങിയാണ്‌ പലരെയും മാറ്റുന്നത്‌. ട്രാൻസ്‌ഫറിലൂടെ ജീവനക്കാരുടെ മനോവീര്യം തകർക്കാമെന്ന്‌ ചിലർ കരുതുന്നുണ്ട്‌. കേരളത്തിൽ ട്രാൻസ്‌ഫറിന്റെ പശ്‌ചാത്തലത്തിലുണ്ടായ മരണങ്ങൾക്ക്‌ യുഡിഎഫ്‌ സർക്കാർ മറുപടി പറയണമെന്നും എം വി ജയരാജൻ പറഞ്ഞു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ കെ സി സുനിൽ അധ്യക്ഷനായി. കെ വി സുമേഷ് എംഎൽഎ, കെഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് എ കെ ബീന, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ എം സുഷമ, പി ആർ സ്മിത, കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറി ടി ഖമറുസമൻ, പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ ജില്ലാ സെക്രട്ടറി എ വി മനോജ് കുമാർ, കെ ഷാജി തുടങ്ങിയവർ സംസാരിച്ചു. എഫ്എസ് ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home