അക്ഷരമുറ്റം സ്‌കൂൾ മത്സരം: ജില്ലാതല ഉദ്‌ഘാടനം പെരളശേരിയിൽ

പെരളശ്ശേരി
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ഫെസ്റ്റ് 2026 സ്കൂൾതല മത്സരങ്ങളുടെ ജില്ലാ ഉദ്ഘാടനം പെരളശേരി എകെജി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഒന്പതിന് പകൽ ഒന്നിന് നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണയോഗം പെരളശേരി സ്കൂളിൽ ദേശാഭിമാനി കണ്ണൂർ യൂണിറ്റ് മാനേജർ സജീവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി പ്രശാന്ത് അധ്യക്ഷനായി. ന്യൂസ് എഡിറ്റർ പി വി നാരായണൻ, അക്ഷരമുറ്റം ജില്ലാ കോ–ഓഡിനേറ്റർ പി അജീന്ദ്രൻ, പെരളശേരി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ ഗിരീഷ്, പ്രധാനാധ്യാപിക കെആർ സുസ്മിത, കെഎസ്ടിഎ കണ്ണൂർ സൗത്ത് സബ്ജില്ലാ സെക്രട്ടറി സി ബിഗേഷ്, ഇ പ്രഭാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: പെരളശേരി പഞ്ചായത്ത് പ്രസിഡന്റ് ടി സുനീഷ് (ചെയർമാൻ), വി പ്രശാന്ത്, പി രഘു, കെ ആർ സുസ്മിത (വൈസ് ചെയർമാൻ), പ്രിൻസിപ്പൽ കെ ഗിരിഷ് (കൺവീനർ), ആർ ഷമീർ, ഷെയ്ഖ് ഷലീൽ (ജോ. കൺവീനർ).










0 comments