ad
Deshabhimani

വീട്ടുകിണറ്റിൽ മലിനജലം തള്ളിയ ഹോട്ടൽ അടച്ചുപൂട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

വാരം മലിന ജലം സമീപത്തെ വീട്ടിലെ കിണറിലേക്ക് തള്ളിയ ഹോട്ടലിനെതിരെ കോർപറേഷൻ നടപടി.കണ്ണൂർ വാരത്തെ സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ സെലക്ട് അടച്ചുപൂട്ടാൻ കോർപറേഷൻ ആരോഗ്യ വിഭാഗം നടപടിയെടുത്തു. പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കോർപറേഷൻ ജനപ്രതിനിധികളും കോർപറേഷൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചതിന് പിന്നാലെയാണ് നടപടി. ഹോട്ടൽ അടച്ചുപൂട്ടുന്നതിനും മലിനമായ കിണറുകൾ സ്വന്തം ചിലവിൽ ശുചീകരിക്കാനും ഹോട്ടൽ ഉടമക്ക് നിർദേശം നൽകി. ഹോട്ടലിൽ മലിനജലം സംസ്കരിക്കുന്നതിന്ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദേശിച്ചു. ഹോട്ടലിൽനിന്ന്‌ മലിന ജലം നേരിട്ട് അഫ്സലിന്റെ വീട്ടുകിണറിലേക്ക് പമ്പ് ചെയ്യുകയായിരുന്നു. കനത്ത മഴയെ തുടർന്ന് മലിന ജലം സമീപത്തെ ഏഴോളം വീടുകളിലും ഒഴുകിയെത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home