ad
Deshabhimani

ജെറാര്‍ഡ് കണ്ണൂര്‍ വാരിയേഴ്‌സില്‍

കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അസിയര്‍ ഗോമസിനൊപ്പം സെല്‍ഫി എടുക്കുന്ന ആരാധകര്‍
വെബ് ഡെസ്ക്

Published on Aug 31, 2026, 02:00 AM | 1 min read

കണ്ണൂര്‍

കിരീടം നിലനിര്‍ത്താനുറച്ച്‌ കണ്ണൂര്‍ വാരിയേഴ്‌സ് എഫ്‌സി സ്‌പെയിന്‍ സ്‌ട്രൈക്കര്‍ ജെറാര്‍ഡ് ആര്‍ട്ടിഗാസിനെയും മധ്യനിര താരം ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേയും ടീമിലെത്തിച്ചു. ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയിലൂടെ വളര്‍ന്ന ജെറാര്‍ഡ് ആര്‍ട്ടിഗാസ്‌ സ്‌പെയിന്‍, പോളണ്ട്, ഇറ്റലി, ആന്‍ഡോറ, ഇന്‍ഡോനേഷ്യ, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിൽ കളിച്ചിട്ടുണ്ട്‌. കഴിഞ്ഞ സീസണില്‍ ഐ ലീഗ് ക്ലബ് രാജസ്ഥാന്‍ യുണൈറ്റഡിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചിരുന്നു. യുഇഎഫ്എ ചാമ്പ്യന്‍സ് ലീഗ്, യുഇഎഫ്എ കോണ്‍ഫറന്‍സ് ലീഗ് യോഗ്യത മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഘാന താരം ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേ ഘാനയിലെ പ്രമുഖ ക്ലബായ ഹാര്‍ട്ട്‌സ് ഓഫ് ഓക്ക് എഫ്‌സിക്കൊപ്പം അഞ്ച് പ്രധാന കിരീടം സ്വന്തമാക്കി. 2020-–21 ഘാന പ്രീമിയര്‍ ലീഗ് കിരീടവും രണ്ട് ഘാന എഫ്എ കിരീടവും ഇതിലുണ്ട്‌. ആഫ്രിക്കന്‍ ചാമ്പ്യന്‍സ്–കോണ്‍ഫറന്‍സ് ലീഗ് മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. എത്യോപ്യ, സിംബാബ്‌വെ രാജ്യങ്ങളിലും കളിച്ചു. വിദേശ താരങ്ങളെത്തി ​കണ്ണൂര്‍ വാരിയേഴ്‌സിന്റെ നാല് വിദേശ താരങ്ങള്‍ എത്തി. മധ്യനിര താരങ്ങളായ അസിയര്‍ ഗോമസ്, ഏണസ്റ്റീന്‍ ലവ്‌സംബ, ഫ്രെഡറിക് അന്‍സാ ബോട്ട്ച്വേ, പ്രതിരോധ താരം വാരോ അല്‍വാരോ എന്നിവർക്ക്‌ കണ്ണൂര്‍ വിമാനത്താവളത്തിൽ റെഡ് മറൈനേഴ്‌സ് സ്വീകരണം നല്‍കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home