ad
Deshabhimani

-‘എക്കോസ്‌ ഓഫ്‌ ഡിവൈൻ’ 
 പ്രദർശനം തുടങ്ങി

Echoes of the Divine

ചിത്രകാരി ആതിര ഹരികുമാർ ‘എക്കോസ്‌ ഓഫ്‌ ഡിവൈൻ' പ്രദർശനത്തിനൊപ്പം

വെബ് ഡെസ്ക്

Published on Aug 31, 2026, 02:12 AM | 1 min read

കൊച്ചി


നർത്തകി, എഴുത്തുകാരി, ഗെയിം ഡിസൈനർ, ആർക്കിടെക്ട്‌ എന്നതിനൊപ്പം ചിത്രകാരി എന്ന വിശേഷണംകൂടി ചേർത്തുവയ്‌ക്കാനാണ്‌ ആതിര ഹരികുമാറിന്‌ ഇഷ്ടം. വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്നതോടൊപ്പം ആതിര, ഭാവനയുടെ പുതുലോകം തുറന്നിടുകയാണ് ‘എക്കോസ്‌ ഓഫ്‌ ഡിവൈൻ’ എന്ന ചിത്രപ്രദർശനത്തിലൂടെ. തെരഞ്ഞെടുക്കപ്പെട്ട 15 അക്രിലിക് -ഓൺ- ക്യാൻവാസ് ചിത്രങ്ങളുടെ സമാഹാരമാണ്‌ പ്രദർശനത്തിനുള്ളത്‌. ഇന്ത്യൻ പുരാണങ്ങൾ, ആചാരങ്ങൾ, ഭക്തി എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്‌ ചിത്രങ്ങൾ. കടവന്ത്ര ക്ലിന്റ് ആർട്ട് ഗ്യാലറിയിൽ ചിത്രകാരൻ സജിത്‌ പുതുക്കലവട്ടം ഉദ്‌ഘാടനംചെയ്തു.


ഹൈദരാബാദ്‌ ഇ എ സ്‌പോർട്‌സിൽ ഡിസൈറനായ ആതിരയുടെ ആദ്യ പ്രദർശനമാണിത്‌. ചെറുപ്രായംമുതൽ ചിത്രകലയിൽ പരിശീലനം നേടി. ജോലിക്കായി ഹൈദരാബാദിൽ എത്തിയപ്പോൾ വരച്ച ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്‌. എംജി സർവകലാശാലയിൽനിന്ന് ആർക്കിടെക്ചറിൽ ഒന്നാംറാങ്കോടെ ബിരുദവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽനിന്ന് ഡിജിറ്റൽ ഗെയിം ഡിസൈനിൽ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. "തളയ്‌ക്കാൻ ആകാഞ്ഞ യക്ഷിയുടെ കൊച്ചുമകൾ’ എന്ന പുസ്തകവും എഴുതി. എളമക്കര സ്വദേശിനിയാണ്‌. അച്ഛൻ കെ സി ഹരികുമാർ എൻജിനിയറും അമ്മ സ്മിതാ ഹരികുമാർ കൊച്ചി എസ്‌സിഎംഎസിലെ പ്രൊഫസറുമാണ്‌. പ്രദർശനത്തിന്റെ ഭാഗമായി കുട്ടികൾക്ക്‌ സൗജന്യ ചിത്രകല പരിശീലന ശിൽപ്പശാലയും ഒരുക്കി. പ്രദർശനം സെപ്തംബർ അഞ്ചിന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home