എ പി കുര്യന്റെ സ്മരണപുതുക്കി

സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എ പി കുര്യൻ അനുസ്മരണ സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാ സ്‌പീക്കറുമായിരുന്ന എ പി കുര്യന്റെ 25–ാ-മത് ചരമവാർഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സിപിഐ എം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്‌തു.
വർത്തമാനകാലത്തെ പാർടി പ്രവർത്തകർക്കും പുതുതലമുറയ്ക്കും ആവേശമായ കമ്യൂണിസ്റ്റ് വിപ്ലവകാരിയായ എ പി കുര്യൻ, ശരിയായ ദിശാബോധത്തോടെ സമൂഹത്തിലെ എല്ലാവരെയും ചേർത്തുപിടിച്ച മാതൃകാ വ്യക്തിയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. യോഗത്തിൽ അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ് സതീഷ്, സംസ്ഥാന കമ്മിറ്റിയംഗം എം അനിൽകുമാർ, ജോസ് തെറ്റയിൽ, കെ തുളസി, കെ കെ ഷിബു, ബിബിൻ വർഗീസ്, കെ എ ചാക്കോച്ചൻ, ഐ പി ജേക്കബ് എന്നിവർ സംസാരിച്ചു.
രാവിലെ ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു അനുസ്‌മരണ പ്രഭാഷണം നടത്തി. വി വി രാജൻ പതാക ഉയർത്തി. ഏരിയയിലെ ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ പതാക ഉയർത്തി അനുസ്മരണം നടത്തി. കെ തുളസി മറ്റൂർ മരോട്ടിച്ചോടിലും കെ പി റെജീഷ് കറുകുറ്റി കാരമറ്റത്തും കെ എ ചാക്കോച്ചൻ കാലടി മാണിക്യമംഗലത്തും പതാക ഉയർത്തി. എ പിയുടെ ജന്മനാടായ തുറവൂർ ജങ്ഷനിൽ നടന്ന യോഗത്തിൽ ഏരിയ സെക്രട്ടറി കെ പി റെജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി പി വി ജോയി അധ്യക്ഷനായി. ടി പി ദേവസിക്കുട്ടി പതാക ഉയർത്തി.









0 comments