ad
Deshabhimani

വിജിലൻസ്‌ അന്വേഷണം 
നേരിടുന്നയാളെ പൊലീസ്‌ 
ആസ്ഥാനത്ത്‌ നിയമിക്കാൻ നീക്കം

Kerala Police Head Quarters
വെബ് ഡെസ്ക്

Published on Aug 31, 2026, 03:07 AM | 1 min read

തിരുവനന്തപുരം : സാന്പത്തികത്തട്ടിപ്പിൽ വിജിലൻസ്‌ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന്‌ പൊലീസ്‌ ആസ്ഥാനത്ത്‌ സുപ്രധാന തസ്‌തികയിൽ നിയമിക്കാൻ നീക്കം. ജൂനിയർ സൂപ്രണ്ട്‌ ടി വിജയകുമാറിനെയാണ്‌ പൊലീസ്‌ ആസ്ഥാനത്തെ ഇ ബ്രാഞ്ചിൽ നിയമിക്കാൻ നീക്കം നടത്തുന്നത്‌. ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ജൂനിയർ സൂപ്രണ്ടായിരിക്കെയാണ്‌ ഇയാൾ സാന്പത്തിക തിരിമറി കേസിൽ വിജിലൻസ്‌ അന്വേഷണം നേരിട്ടത്‌. അന്വേഷണം ഇപ്പോഴും തുടരുന്നതായാണ്‌ വിവരം. പരാതിയെ തുടർന്ന്‌ വിജയകുമാറിനെ നേരത്തേ കൊല്ലം റൂറലിലേക്ക്‌ മാറ്റിയിരുന്നു.

കോൺഗ്രസ്‌ അനുകൂല സംഘടനയായ എൻജിഒ അസോസിയേഷന്റെ ഇടപെടലിനെ തുടർന്നാണ്‌ വിജയകുമാറിനെ പൊലീസ്‌ ആസ്ഥാനത്ത്‌ നിയമിച്ച്‌ ഐജി ഹർഷിത അട്ടല്ലൂരി ഉത്തരവിറക്കിയത്‌. ആദ്യം ഇയാളെ കൊല്ലം റൂറലിൽനിന്ന്‌ ടെലികമ്യൂണിക്കേഷനിലേക്ക്‌ തിരികെ കൊണ്ടുവന്നു. എസ്‌ഐമാർവരെയുള്ളവരുടെ സ്ഥലംമാറ്റം ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന വിഭാഗമാണ്‌ ഇ ബ്രാഞ്ച്‌. ടെലികമ്യൂണിക്കേഷൻ ആസ്ഥാനത്ത്‌ കാഷ്യറായിരിക്കെ ബജാജ്‌ സ്‌കൂട്ടറിന്റെ നന്പർ മിനി ലോറിയുടേതാണെന്ന്‌ കാണിച്ചും യാത്രപ്പടി ഇനത്തിലും വൻ തുക വെട്ടിച്ചെന്നായിരുന്നു പരാതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home