ad
Deshabhimani

ധാതുമണൽ കടലിലൊഴുക്കി

Black sand.jpg
avatar
എം അനിൽ

Published on Aug 31, 2026, 03:08 AM | 1 min read

കൊല്ലം : ചവറ കെഎംഎംഎൽ, ചവറ ഐആർഇ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന്‌ ലഭിക്കേണ്ട കോടികൾ വിലവരുന്ന ധാതുമണൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ കടലിലേക്കൊഴുക്കി. കെഎംഎംഎല്ലിനും ഐആർഇക്കും സർക്കാരിനും ഉണ്ടായത്‌ വലിയ സാന്പത്തിക നഷ്‌ടം. തോട്ടപ്പള്ളി സ്‌പിൽവേയിലെ പൊഴിയിൽ അടിഞ്ഞ മണൽ ജലസേചനവകുപ്പാണ്‌ കടലിലേക്ക്‌ ഒഴുക്കിയത്‌. ദുരന്തനിവാരണത്തിന്റെ ഭാഗമായി കുട്ടനാട്ടിലെ വെള്ളം ഒഴിവാക്കാനാണ്‌ തോട്ടപ്പള്ളിയിലെ പൊഴി മുറിച്ചതെന്നും ധാതുമണൽ അടിഞ്ഞ്‌ തിട്ടയായ ഭാഗം എന്തുചെയ്യണമെന്ന്‌ മഴക്കാലത്തിനുമുന്പ്‌ സർക്കാർ തീരുമാനിച്ചിരുന്നില്ലെന്നുമാണ്‌ അധികൃതരുടെ വാദം.

തോട്ടപ്പള്ളിയിൽനിന്ന്‌ എടുക്കുന്ന ധാതുമണലിന്‌ 2020ൽ എംക്യൂ‍ബിന്‌ 464 രൂപയും 2025ൽ 956 രൂപയും ജലസേചന വകുപ്പ്‌ വില നിശ്ചയിച്ചിരുന്നു. ഇതുപ്രകാരമാണ്‌ കെഎംഎംഎല്ലും ഐആർഇയും ധാതുമണൽ എടുത്തിരുന്നത്‌. 2020–25 കാലത്ത്‌ 15 ലക്ഷം ടൺ മണൽ തോട്ടപ്പള്ളിയിൽനിന്ന്‌ കെഎംഎംഎല്ലും ഐആർഇയും എടുത്തു. ഇതിലൂടെ സർക്കാരിന്‌ ഏകദേശം 62 കോടി രൂപ ലഭിച്ചു. ധാതുമണലിൽനിന്ന്‌ ഇൽമനൈറ്റ്‌, സിർക്കോൺ, റൂട്ടൈൽ, സിലിമനൈറ്റ്‌ എന്നിവ വേർതിരിക്കുന്നതിലൂടെ സർക്കാരിന്‌ റോയൽറ്റിയായി ഒരുവർഷം മൂന്നുകോടി രൂപയും ലഭിച്ചിരുന്നു. ഇൽമനൈറ്റിൽനിന്നാണ്‌ ടൈറ്റാനിയം പിഗ്‌മെന്റ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. ബാക്കിയുള്ള ധാതുക്കൾ കെഎംഎംഎൽ പുറത്ത്‌ വിൽക്കും. തോട്ടപ്പള്ളിയിലെ ധാതുമണൽ ചവറ കെഎംഎംഎല്ലിനും ചവറ ഐആർഇയ്‌ക്കും നിശ്ചിത വിലയ്‌ക്ക്‌ നൽകാൻ എൽഡിഎഫ്‌ സർക്കാരാണ്‌ നടപടി സ്വീകരിച്ചത്‌.

LACമണലിൽനിന്ന്‌ ധാതുക്കൾ വേർതിരിക്കാൻ അവകാശം കേന്ദ്ര നിയമപ്രകാരം കെഎംഎംഎല്ലിനും ഐആർഇയ്‌ക്കും മാത്രമാണ്‌. മഴക്കാലം എത്തിയിട്ടും ധാതുമണൽ ലഭിക്കാതെ ചവറ കെഎംഎംഎല്ലിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന്‌ അറിഞ്ഞിട്ടും പൊഴിയിലെ മണൽ നീക്കാൻ യുഡിഎഫ്‌ സർക്കാർ നടപടിയെടുത്തില്ല. ഇത്‌ സ്വകാര്യ കന്പനികൾക്ക്‌ ധാതുമണൽ നൽകാൻ വേണ്ടിയെന്നാണ്‌ ആക്ഷേപം. കെഎംഎംഎല്ലിൽ ഐഎൻടിയുസി യൂണിയൻ പ്രസിഡന്റാണ്‌ മുഖ്യമന്ത്രി വി ഡി സതീശൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home