ad
Deshabhimani

കൊല്ലം–പുനലൂർ–ചെങ്കോട്ട പാത

കൊല്ലം–പുനലൂർ–ചെങ്കോട്ട പാത :സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ തുടരണം

train
avatar
സ്വന്തം ലേഖകൻ

Published on Aug 31, 2026, 03:28 AM | 1 min read

തിരുവനന്തപുരം: കൊല്ലം–പുനലൂർ–ചെങ്കോട്ട റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന തിരുവനന്തപുരം–താംബരം, എറണാകുളം–വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ തുടർന്നും നടത്തണമെന്ന ആവശ്യം ശക്തം. ഓണക്കാലത്ത്‌ ഇ‍ൗ സ്‌പെഷ്യൽ ട്രെയിനുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്‌. ഇത്‌ റെയിൽവേയ്‌ക്കും ആദായകരമായി. അതിനാൽ സ്‌പെഷ്യൽ സർവീസുകൾ നിർത്തലാക്കാതെ സ്ഥിരം സർവീസാക്കി മാറ്റണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. ഇ‍ൗ പാതയിൽ കൂടുതൽ ട്രെയിൻ സർവീസ്‌ അനുവദിക്കണമെന്ന ആവശ്യവും നിലനിൽക്കുകയാണ്‌. തിരുവനന്തപുരം സെൻട്രലിൽനിന്ന് ബുധനാഴ്ചകളിൽ വൈകുന്നേരം പുറപ്പെടുന്ന തിരുവനന്തപുരം–താംബരം സ്‌പെഷ്യൽ ട്രെയിൻ വ്യാഴാഴ്ച ചെന്നൈ താംബരത്ത് എത്തിച്ചേരും.


തുടർന്ന് അന്നേദിവസം പകൽ രണ്ടിന്‌ താംബരത്തുനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ ഏഴിന്‌ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ദീർഘദൂര യാത്രക്കാർ ഉൾപ്പെടെ ഈ സർവീസിനെ ആശ്രയിക്കുന്നു. എറണാകുളം–വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ എല്ലാ ബുധനാഴ്ചയും പകൽ ഒന്നിന്‌ എറണാകുളത്തുനിന്ന് പുറപ്പെട്ട് വ്യാഴം പുലർച്ചെ 5.30ന് വേളാങ്കണ്ണിയിൽ എത്തും. മടക്ക സർവീസ് വ്യാഴാഴ്ച വൈകുന്നേരം വേളാങ്കണ്ണിയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.45ന് എറണാകുളത്ത് എത്തിച്ചേരുന്ന രീതിയിലാണ്.

പുനലൂർ–ചെങ്കോട്ട പാതയിലെ വിവിധ പ്രദേശങ്ങളിലെ യാത്രക്കാർ എന്നിവർക്ക് ഈ സർവീസ്‌ ഏറെ പ്രയോജനകരമാണ്. ഇരു സർവീസുകൾക്കും ആവശ്യക്കാരേറെയാണ്‌. പ്രധാനപ്പെട്ട രണ്ട് ദീർഘദൂര സർവീസുകളും തുടരുന്നത് കൊല്ലം–പുനലൂർ–ചെങ്കോട്ട പാതയിലെ യാത്രക്കാർക്ക് വലിയ ആശ്വാസവും യാത്രാക്ലേശത്തിന്‌ പരിഹാരവുമാവും. സർവീസുകളുടെ തുടർച്ച ഉറപ്പാക്കുന്നതിന്‌ റെയിൽവേ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ പാസഞ്ചേഴ്‌സ്‌ സംഘടനകളുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home