ad
Deshabhimani

എൻജിഒ യൂണിയൻ പ്രതിഷേധിച്ചു ചട്ടം ലംഘിച്ചുള്ള സ്ഥലംമാറ്റം 
അംഗീകരിക്കില്ല

സഹകരണ വകുപ്പിലെ കൂട്ട സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച്‌ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി സഹകരണ ജോയിന്റ് 
ഡയറക്ടറുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച്
വെബ് ഡെസ്ക്

Published on May 12, 2026, 03:00 AM | 1 min read

കണ്ണൂർ ഭരണമാറ്റത്തിന്‌ പിന്നാലെ മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനക്കാരെ കൂട്ടമായി സ്ഥലംമാറ്റിയതിൽ എൻജിഒ യൂണിയൻ പ്രതിഷേധിച്ചു. ഭരണാനുകൂല സംഘടനകൾ നൽകുന്ന ലിസ്റ്റ്‌ മാത്രം പരിഗണിച്ച്‌ പുറത്തിറക്കിയ ഉത്തരവുകൾ പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സഹകരണ ജോയിന്റ്‌ ഡയറക്ടർ ഓഫീസിനുമുന്നിൽ ജീവനക്കാർ പ്രകടനം നടത്തി. സംസ്ഥാന സെക്രട്ടറിയറ്റംഗം എ എം സുഷമ, കെ രഞ്ജിത്ത്‌, പി പി സന്തോഷ്‌കുമാർ, പി ആർ സ്‌മിത എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ പ്രവർത്തകരെയും അനുഭാവികളെയും ജില്ലയിലെ വിദൂരസ്ഥലങ്ങളിലേക്ക്‌ മാറ്റിയാണ്‌ ഉത്തരവുകളിറക്കുന്നത്‌. സഹകരണ ജോയിന്റ്‌ രജിസ്‌ട്രാർ ഓഫീസ്‌ ജീവനക്കാരായ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എം സുഷമ, ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്‌, കണ്ണൂർ സ‍ൗത്ത്‌, തലശേരി ഏരിയാ പ്രസിഡന്റുമാരായ നവാസ്‌ കച്ചേരി, സുമേഷ്‌, പയ്യന്നൂർ ഏരിയാ സെക്രട്ടറി ടി സന്തോഷ്‌ എന്നിവരെ ഓഡിറ്റ്‌ വിങ്ങിന്റെ ഭാഗമായി ജില്ലയിലെ വിദൂരസ്ഥലങ്ങളിലേക്ക്‌ മാറ്റി ഉത്തരവായി. സർവീസിൽനിന്ന്‌ വിരമിക്കാൻ 20 ദിവസംമാത്രം ബാക്കിയുള്ള പയ്യന്നൂർ സഹകരണ രജിസ്‌ട്രാർ ഓഫീസിലെ എം വി ശശിയെ കൂത്തുപറമ്പ്‌ മേഖലയിലേക്ക്‌ മാറ്റി. ആരോഗ്യവകുപ്പിൽ കണ്ണൂർ സ‍ൗത്ത്‌ ഏരിയാ ജോയിന്റ്‌ സെക്രട്ടറി ഷൈജുവടക്കമുള്ളവരെ സ്ഥലംമാറ്റി. മറ്റ്‌ വകുപ്പുകളിലും വരുംദിവസങ്ങളിൽ ഇത്തരം നടപടികളുണ്ടാകും. അധികാര ഭ്രാന്തിൽ നടത്തുന്ന ഇത്തരം ധിക്കാരത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന്‌ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ജീവനക്കാരോട്‌ അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home