ad
Deshabhimani

പി പി ഗോവിന്ദൻ–എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണം

യുഡിഎഫ്‌ ഭരണം ബിജെപിക്കുവേണ്ടി: - പി രാജീവ്​ ​

മട്ടന്നൂരിൽ പി പി ഗോവിന്ദൻ– -എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം 
പി രാജീവ്​ ഉദ്​ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 06, 2026, 02:30 AM | 2 min read

മട്ടന്നൂർ

കേരളത്തിൽ യുഡിഎഫ്​ ഭരണം നടത്തുന്നത്​ ബിജെപിക്കുവേണ്ടിയാണെന്ന്​ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി രാജീവ്​. മട്ടന്നൂരിൽ പി പി ഗോവിന്ദൻ–എൻ മുകുന്ദൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിരിക്കുമ്പോൾ പറഞ്ഞ ഒരു വാക്കും സതീശൻ പാലിക്കുന്നില്ല. രണ്ടരമാസം കൊണ്ടുതന്നെ സർക്കാർ പിടിപ്പുകേട് തെളിയിച്ചു . എൽഡിഎഫ്–​ -ബിജെപി ഡീൽ ആരോപിച്ച്​ വർഗീയ പ്രചാരണം നടത്തിയാണ്​ യുഡിഎഫ്​ അധികാരത്തിൽ വന്നത്​. എന്നാൽ അതേ ബിജെപിക്കുവേണ്ടിയാണ്​ ഇപ്പോൾ ഭരണം നടത്തുന്നത്​. ശബരിമല സ്വർണക്കേസ്​ പ്രതികളുടെ വക്കീലിനെ ദേവസ്വം ബോർഡിനുവേണ്ടി വാദിക്കാൻ നിയമിച്ചത്​ അതിന്റെ ഭാഗമാണ്​. വഖഫ്​ ബോർഡ്​ വിഷയത്തിലും അമുസ്ലിം അംഗത്തെ നിയമിക്കാമെന്ന ബിജെപി അനുകൂല നിലപാടാണ്‌​. വാക്ക്​ പറഞ്ഞാൽ വാക്കാണെന്ന്​ പറയുന്ന മുഖ്യമന്ത്രി ഏതെങ്കിലും വാക്ക്​ പാലിച്ചിട്ടുണ്ടോയെന്നും പി രാജീവ്​ ചോദിച്ചു. കാലവർക്കെടുതി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയപ്പെട്ടു​. ഏകോപനത്തിന്​ നേതൃത്വം കൊടുക്കാൻ മുഖ്യമന്ത്രിയില്ലാത്ത അവസ്ഥയാണ്​. ജനങ്ങളെ ഭയപ്പെടുത്തി രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ ഇന്ത്യ ഭാവിയിൽ എങ്ങനെ ചിന്തിക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണ്​ ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം. ഭരണത്തിനെതിരെ ജനങ്ങളിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ്​ സമരം തെളിയിക്കുന്നതെന്നും പി രാജീവ്‌ പറഞ്ഞു. ബസ്​ സ്റ്റാൻഡ്​ പരിസരത്ത്​ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയംഗം എൻ വി ചന്ദ്രബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി കെ സനോജ്​ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം സി വി ശശീന്ദ്രൻ, കെ ടി ചന്ദ്രൻ, എം രാജൻ, നഗരസഭാ ചെയർമാൻ എൻ ഷാജിത്ത്​ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം രതീഷ്​ സ്വാഗതം പറഞ്ഞു. നൂറുകണക്കിനാളുകൾ അണിനിരന്ന പ്രകടനവുമുണ്ടായി. സിപിഐ എം പഴശി സൗത്ത്​ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി പി ഗോവിന്ദൻ ദിനാചരണം സംഘടിപ്പിച്ചു. രാവിലെ പഴശ്ശി കാഞ്ഞിരത്തിൻകീഴിലെ സ്മാരക മന്ദിരത്തിൽ കെ ടി ചന്ദ്രൻ പതാകയുയർത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം വി കെ സനോജ്​ അനുസ്മരണ പ്രഭാഷണം നടത്തി.ഏരിയാ സെക്രട്ടറി എം രതീഷ്​ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എ കെ സുരേഷ്​ കുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ വി ചന്ദ്രബാബു, സി വി ശശീന്ദ്രൻ, എം വി സരള തുടങ്ങിയവർ പ​ങ്കെടുത്തു. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home