അയോദ്ധ്യ രാമക്ഷേത്രത്തിന് പുതിയ സിഇഒ; വിരമിച്ച എയർ മാർഷൽ ഉൾപ്പടെ മൂന്ന് പുതിയ അംഗങ്ങൾ

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സിഇഒ ആയി വിരമിച്ച എയർ മാർഷൽ ജീതേന്ദ്ര മിശ്രയെ തെരഞ്ഞെടുത്തു. അയോദ്ധ്യ രാമക്ഷേത്രത്തിലെ സംഭവനത്തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ ഭരണസമിതിയെ പിരിച്ചുവിട്ടിരുന്നു.
കണക്കില്ലാത്ത പണവും സംഭാവനകളും ഭരണസമിതിയുടെ ഒത്താശയോടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആർഎസ്എസും സംശയത്തിന്റെ നിഴലിൽ തന്നെ തുടരുകയാണ്. ട്രസ്റ്റിലേക്ക് പുതിയ മൂന്ന് അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്.
അയോധ്യയിൽ നിന്നുള്ള മദൻ മോഹൻ പാണ്ഡെ, ഡൽഹിയിൽ നിന്നുള്ള മഹേഷ് ഭാഗ്ചന്ദ്ക, ശിഖോബാദിൽ നിന്നുള്ള നിർമ്മല യാദവ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 5,585 അപേക്ഷകളിൽ നിന്നാണ് സിഇഒയെ തെരഞ്ഞെടുത്തത്. സിഇഒ തെരഞ്ഞെടുപ്പിലെ ചോദ്യങ്ങളും വിവാദമായിരുന്നു.
ഇടവേളകളിൽ മാംസം കഴിക്കാറുണ്ടോ എന്നും വിശ്വാസിയാണോ എന്നുമുള്ള ചോദ്യങ്ങളും സിഇഒയെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തിലുണ്ടായിരുന്നു. മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരും, മുൻ സൈനികരും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ട്രസ്റ്റ് രൂപീകരിച്ച മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് പ്രമോദ് കോഹ്‌ലി, വിരമിച്ച ലെഫ്റ്റനന്റ് ജനറൽ വിഷ്ണുകാന്ത് ചതുർവേദി, സുരേഷ് ഹവാറെ എന്നിവരടങ്ങുന്ന മൂന്നംഗ സെലക്ഷൻ കമ്മിറ്റിയാണ് അഭിമുഖം നടത്തിയത്.
അയോദ്ധ്യ സംഭവനത്തട്ടിപ്പിൽ എട്ടോളം പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായ് ഉൾപ്പടെ മൂന്നുപേരാണ് ട്രസ്റ്റിന്റെ നേതൃസ്ഥാനത്ത് നിന്ന് രാജി വച്ച് പുറത്തുപോയത്.









0 comments