ad
Deshabhimani

ദുൽഖർ സൽമാൻ ചിത്രം 'ഐ ആം ഗെയിം' നാളെ തീയറ്ററുകളിലേക്ക്; അഡ്വാൻസ് ബുക്കിങ്ങിൽ തരംഗം

iam Game

ഐ ആം ഗെയിം സിനിമയുടെ പോസ്റ്റർ (ഇടത്) ദുൽഖർ സൽമാൻ (വലത്)| Photo: Social Media

വെബ് ഡെസ്ക്

Published on Sep 02, 2026, 08:27 PM | 1 min read

കൊച്ചി : ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലർ 'ഐ ആം ഗെയിം' നാളെ തീയേറ്ററുകളിലേക്ക്. റിലീസിന് തൊട്ടുമുൻപ് തന്നെ ചിത്രത്തിന് കേരളത്തിലും വിദേശത്തും വൻ അഡ്വാൻസ് ബുക്കിങ്ങാണ്

ലഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ തന്നെ ചിത്രം ബുക്ക് മൈ ഷോ ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതെത്തി.


ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സെപ്റ്റംബർ 3ന് രാവിലെ 9 മണി മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. ദുൽഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രമായ 'ഐ ആം ഗെയിം' മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് റിലീസ് ചെയ്യുന്നത്. 12.5 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സീ മ്യൂസിക് സ്വന്തമാക്കിയത്.


സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവർ ചേർന്നാണ് സംഭാഷണം രചിച്ചിരിക്കുന്നത്. ആന്റണി വർഗീസ്, മിഷ്‌കിൻ, കയാദു ലോഹർ, കതിർ, പാർഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.


ജിംഷി ഖാലിദ് ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീത സംവിധാനവും നിർവഹിക്കുന്നു. അൻപറിവ് മാസ്റ്റേഴ്സ് ആണ് ആക്ഷൻ രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. എഡിറ്റിങ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home