ad
Deshabhimani

പഴശ്ശി പദ്ധതിക്ക്‌ 13 കോടി

കുടിവെള്ള വിതരണം മാത്രമായില്ല പഴശ്ശി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jan 30, 2026, 02:30 AM | 1 min read


ഇരിട്ടി

അന്പതാണ്ടെത്തുന്ന പഴശ്ശി പദ്ധതിക്ക്‌ തുണയേകിയത്‌ കഴിഞ്ഞ പത്താണ്ടത്തെ എൽഡിഎഫ്‌ സർക്കാർ. ഷട്ടറുകൾ തുരുന്പെടുത്ത്‌ വെള്ളം ചോർന്നും കനാലുകൾ മണ്ണിടിഞ്ഞ്‌ ഒഴുക്ക്‌ നിലച്ചും കാടുകയറി കൈക്കനാലുകൾ വരണ്ടും കിടന്ന, 2016ന്‌ മുന്പുള്ള പഴശ്ശി പദ്ധതിയെ പുനരുജ്ജീവിപ്പിച്ചത്‌ എൽഡിഎഫ്‌ സർക്കാർ. എല്ലാവർഷവും ബജറ്റിൽ തുക നൽകി ഷട്ടറുകൾ മാറ്റി ചോർച്ചയടച്ചും മുഖ്യ കനാലുകൾ നവീകരിച്ചും വെള്ളം പായിക്കാനുള്ള വഴി വീണ്ടും വെട്ടിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. 46.5 കിലോമീറ്റർ അകലത്തുള്ള പറശ്ശിനിക്കടവുവരെയും 16 കിലോമീറ്റർ അകലത്തിലുള്ള മാഹിവരെയും പഴശ്ശിയിൽനിന്നും ജലസേചനത്തിന്‌ വെള്ളം കതിച്ചുപായിച്ചെത്തിച്ച്‌ പഴശ്ശിക്ക്‌ പ്രവർത്തനശേഷിയും യ‍ൗവനവും നൽകുകയായിരുന്ന എൽഡിഎഫ്‌ സർക്കാർ. കഴിഞ്ഞ എട്ട്‌ വർഷമായി അന്പത്‌ കോടിയിലേറെ രൂപയാണ്‌ പഴശ്ശി പദ്ധതി നവീകരണത്തിന്‌ അനുവദിച്ചത്‌. ഇക്കുറി ബജറ്റിൽ 13 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. നവീകരണ പ്രവർത്തനങ്ങളും ജലസേചന ലക്ഷ്യം വീണ്ടെടുത്ത്‌ പഴശ്ശി പദ്ധതി എത്തിപ്പിടിച്ച നേട്ടവും കൂടുതൽ ഉറപ്പിക്കാൻ ഇ‍ൗ വർഷത്തെ ബജറ്റ്‌ തുക സഹായകമാവുമെന്ന പ്രതീക്ഷയിലാണ്‌ അധികൃതർ. കുടിവെള്ള പദ്ധതിയെന്ന്‌ യുഡിഎ-ഫ്‌ കാലത്ത്‌ പരിമിതപ്പെട്ടുപോയ പഴശ്ശി പദ്ധതിയാണിന്ന്‌ കുടിവെള്ള വിതരണത്തിനൊപ്പം ജലസേചന പദ്ധതിയെന്ന മികവ്‌ കൂടി കൈവരിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home