കേദൻ കൊലപാതകം; 'കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലൂ' മകൾക്കെതിരെ മാതാപിതാക്കള്‍

സിയാ ഗോയല്‍ കൊല്ലപ്പെട്ട പ്രതിശ്രുത വരന്‍ കേദന്‍ അഗര്‍വാള്‍ (Photo: NDTV)
ന്യൂഡൽഹി: കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി സിയാ ഗോയലിന്റെ മാതാപിതാക്കൾ രംഗത്ത്. മകൾ കുറ്റക്കാരിയെങ്കിൽ അവളെ തൂക്കി കൊല്ലണമെന്ന് അമ്മയും അച്ഛനും ആവശ്യപ്പെട്ടു. ന്യൂസ് ഡോട്സ് എന്ന മാധ്യമത്തോടായിരുന്നു അവരുടെ പ്രതികരണം. ‘അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കണം. കുറ്റം ചെയ്‌തെന്ന് തെളിഞ്ഞെങ്കിൽ അവളെ തൂക്കിക്കൊല്ലൂ. ഒരു അമ്മയാണിത് പറയുന്നത്, സിയയുടെ അമ്മ പറഞ്ഞു.
സിയയുടെ അച്ഛൻ പ്രവീൺ ഗോയലും സമാനമായ പ്രതികരണമാണ് നടത്തിയത്. ‘ഈ കേസിൽ ആരാണോ കുറ്റം ചെയ്തത് അത് എന്റെ മകളാണെങ്കിൽ കൂടി തൂക്കിക്കൊല്ലണം, ജൂൺ 23-ാം തീയതി ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് പുണെയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ് പ്രവീൺ ഗോയൽ. റിയൽ എസ്റ്റേറ്റ് വ്യവസായി ആയിരുന്ന കേദൻ അഗർവാൾ (26) കൊലക്കേസിലെ പ്രതിയാണ് സിയ(20). കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും സിയയും ചേർന്ന് കേതനെ മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരകളിലെ ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് സിയയ്ക്കെതിരെയുള്ള കേസ്.
സംഭവത്തിൽ സിയയെയും കാമുകൻ ചേതനെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിശ്രുത വരൻ കേദന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സിയയുടെ ക്രൂരകൃത്യത്തിലേയ്ക്ക് വഴിതെളിയിച്ചത്. കേദനെ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സിയയും ചേതനും പുണെയിലെ ഒരു കഫേയിൽ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ജൂൺ പതിനെട്ടാം തീയതി നടന്ന ഈ കൂടിക്കാഴ്ച കേതനെ കൊലപ്പെടുത്താനുള്ള ആസൂത്രണത്തിന് വേണ്ടിയാണെന്നാണ് പൊലീസ് പറയുന്നത്.
കേദനെ എവിടെ നിന്ന് തള്ളിയിടണം എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇവർ തീരുമാനിച്ചിരുന്നു. തുടർന്ന് കേതനെ സിയ ലൊഹഗാഡ് കോട്ടയിലേക്ക് മൂന്ന്-നാല് മണിക്കൂർ നീളുന്ന ട്രക്കിങ്ങിനെന്ന വ്യാജേന കൊണ്ടുപോയി. ചേതൻ ഇവരെ പിന്തുടരുകയും ചെയ്തു. തുടർന്ന് ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിടുകയായിരുന്നു. ട്രക്കിങ്ങിനിടെ കാൽവഴുതി വീണുവെന്നായിരുന്നു സിയ, കേതന്റെ കുടുംബത്തോട് പറഞ്ഞിരുന്നത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സിയയ്ക്കും കേതനുമെതിരേ ചുമത്തിയിട്ടുള്ളത്.









0 comments