ജില്ലാ കായികമേള ഇന്ന് തുടങ്ങും

തലശേരി റവന്യു ജില്ലാ സ്കൂള് കായികമേള വ്യാഴാഴ്ച തലശേരി മുനിസിപ്പല് സ്റ്റേഡിയത്തില് തുടങ്ങും. 2600 മത്സരാര്ഥികള് പങ്കെടുക്കും. 18വരെയാണ് മേള. വ്യാഴം രാവിലെ 7.30ന് കണ്ണൂര് വിദ്യാഭ്യാസ ഉപഡയറക്ടര് ഡി ഷൈനി പതാക ഉയര്ത്തും. 9.30ന് സ്പീക്കര് എ എന് ഷംസീര് ഉദ്ഘാടനംചെയ്യും. സമാപനസമ്മേളനം ശനി വൈകിട്ട് 4.30ന് നഗരസഭാ വൈസ്ചെയര്മാന് എം വി ജയരാജന് ഉദ്ഘാടനംചെയ്യും. കായികമേള നടക്കുന്ന ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തും ഹരിത പെരുമാറ്റച്ചട്ടം കർശനമായി നടപ്പാക്കും. ഹെവിറ്റ് റോജിയും കെ സുബിനയും ജേതാക്കൾ ജില്ലാ കായികമേളയുടെ ഭാഗമായി ബുധനാഴ്ച പയ്യാമ്പലം ബീച്ച് റോഡിൽ നടത്തിയ ക്രോസ് കൺട്രി മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഹെവിറ്റ് റോജി (സെന്റ് കൊർണേലിയസ് എച്ച്എസ് കോളയാട്) ഒന്നാം സ്ഥാനവും എം സിദാൻ (സെന്റ് ജോസഫ് എച്ച്എസ് പേരാവൂർ) രണ്ടാം സ്ഥാനവും സി അഭയ് കൃഷ്ണ (ജിഎച്ച്എസ്എസ് കടന്നപ്പള്ളി) മൂന്നാസ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസിലെ കെ സുബിന, എയ്ഞ്ചൽ ബാബു, കെ എസ് അനുഷ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി.









0 comments