ad
Deshabhimani

അഖിലേന്ത്യ പണിമുടക്ക് 
വിജയിപ്പിക്കുക

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെയും 
അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ നടന്ന കൺവൻഷൻ കെഎസ്ടിഎ  സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സി മഹേഷ് ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Feb 01, 2026, 03:00 AM | 1 min read

കണ്ണൂർ കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ 12ന്‌ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും അധ്യാപകരും രംഗത്തിറങ്ങണമെന്ന് ജീവനക്കാരുടെയും അധ്യാപകരുടെയും ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേതൃത്വത്തിൽ നടന്ന ജില്ലാ കൺവൻഷൻ കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ സി മഹേഷ് ഉദ്ഘാടനം ചെയ്തു. സിജു പി തോമസ് അധ്യക്ഷനായി. എകെപിസിടിഎ സംസ്ഥാന സെക്രട്ടറി ഡോ. എം പി ഷനോജ്, കെജിഒഎ സംസ്ഥാന സെക്രട്ടറി ഡോ. ഇ വി സുധീർ എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ പി പി സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home