ഇരുന്പുവളയം പണിപറ്റിച്ചു
കുറുനരിയെ വിഴുങ്ങാനുള്ള പെരുന്പാന്പിന്റെ ശ്രമം പാളി

കുറുനരിയെ വിഴുങ്ങാൻ ശ്രമിക്കുന്ന പെരുമ്പാമ്പ്
ചാല
എന്തും വിഴുങ്ങാനാകുമെന്ന പെരുന്പാന്പിന്റെ വന്പ് പാഴായെങ്കിലും ശരീരഭാഗം പാതി പാമ്പിന്റെ വായിലായ കുറുനരി ചത്തു. വ്യാഴം രാവിലെ ഒന്പതോടെ ചാല– കൂത്തുപറന്പ് റോഡിൽ ചാലപ്പാലത്തിന് സമീപത്താണ് കുറുനരിയെ വിഴുങ്ങാനുള്ള പെരുന്പാന്പിന്റ ശ്രമം വിഫലമായത്. കൗതുക കാഴ്‌ച കാണാൻ നൂറുകണക്കിനാളുകൾ തടിച്ചുകൂടി. പാലത്തിന് സമീപത്തെ തോട്ടിലാണ് കൂറ്റൻ പെരുമ്പാമ്പ് കുറുനരിയെ വരിഞ്ഞുമുറുക്കി വിഴുങ്ങാൻ ശ്രമിച്ചത്. കുറുനരിയെ പകുതിയോളം വിഴുങ്ങിയ പെരുമ്പാമ്പിന്റെ കഴുത്തിൽ ഇരുമ്പ് വളയം കുടുങ്ങിയതിനാൽ വായ് കൂടുതൽ തുറക്കാനാവാതെ, വിഴുങ്ങാനുള്ള ശ്രമം പാതിവഴിയിൽ ഉപേക്ഷിച്ച് തോടരികിലെ കാടുമൂടിയ ഭാഗത്തേക്ക് കടന്നുകളയുകയായിരുന്നു. കുറുനരിയെ പെരുമ്പാമ്പ് വിഴുങ്ങുന്ന കാഴ്ച കാണാൻ ഒരുപാട് പേരാണ് ചാലപ്പാലത്തിന് മുകളിൽ തടിച്ചുകൂടിയത്. തുടർന്ന് എടക്കാട് സ്റ്റേഷനിൽനിന്ന് പൊലീസെത്തിയാണ് ഗതാഗത തടസ്സം ഒഴിവാക്കിയത്.









0 comments