ദേശീയപാതയിൽ ഗതാഗതക്കുരുക്ക് കുപ്പത്ത് ലോറി അപകടത്തിൽപ്പെട്ടു

തളിപ്പറമ്പ് ദേശീയപാതയിൽ കുപ്പത്ത് സിമന്റ് കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു. ലോറി റോഡരികിലേക്ക് ചെരിഞ്ഞതിനെതുടർന്ന് ദേശീയപാതയിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഞായറാഴ്ച പകൽ 12നാണ് അപകടം. കുപ്പം പാലം കടന്നുപോകുന്നതിനിടെ പിറകിൽവന്ന ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ഒരുവശം താഴ്ന്നുപോവുകയായിരുന്നു. സംരക്ഷണഭിത്തി ഉള്ളതിനാൽ വൻ അപകടം ഒഴിവായി. സംരക്ഷണഭിത്തി ഇല്ലായിരുന്നെങ്കിൽ 20 അടി താഴ്ചയിലേക്ക് ലോറി മറിയുമായിരുന്നു. അപകടത്തെതുടർന്ന് മണിക്കൂറുകളോളം ദേശീയപാതയിൽ ഗതാഗതകുരുക്കുണ്ടായി. പരിയാരം പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മംഗളൂരുവിൽനിന്ന് 45 ടൺ സിമന്റ് കയറ്റിവന്ന ലോറി ചുടല വഴി അമ്മാനപ്പാറയിലേക്ക് പോകേണ്ടതായിരുന്നു. വഴിമാറി കുപ്പത്ത് എത്തുകയായിരുന്നു. ലോറിയിലെ ചരക്ക് മറ്റൊരു വാഹനത്തിലേക്ക് കയറ്റിയാണ് ലോറി നീക്കിയത്.









0 comments