ad
Deshabhimani

അഞ്ചരക്കണ്ടിപ്പുഴയിൽ വീണ്ടും ആരവം

ചാമ്പ്യൻസ് ബോട്ട് ലീഗ് 2ന്‌

മേലൂർ ഗുംട്ടി മുക്ക് സുഗുണൻ മാസ്റ്റർ ആർട്സ് ആൻഡ്‌ സ്പോർട്സ് ക്ലബ്‌ ടീം അഞ്ചരക്കണ്ടിപ്പുഴയിൽ ചുരുളൻവള്ളത്തിൽ പരിശീലനം നടത്തുന്നു
വെബ് ഡെസ്ക്

Published on Sep 30, 2025, 03:00 AM | 1 min read

കണ്ണൂർ

ചുരുളൻ വള്ളങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾ മുഴപ്പിലങ്ങാട് കടവിന് സമീപം വ്യാഴം വൈകിട്ട് നാലിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനാകും. സ്പീക്കർ എ എൻ ഷംസീർ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ മുഖ്യാതിഥികളാകും. മമ്മാക്കുന്ന് പാലത്തിൽനിന്ന് ആരംഭിച്ച് ഒരു കിലോമീറ്റർ ദൂരത്തിൽ മുഴപ്പിലങ്ങാട് കടവ് റോഡിന്റെ ഓരത്തുള്ള അഞ്ചരക്കണ്ടിപ്പുഴയിലാണ് വള്ളംകളി മത്സരം. ധർമടം മണ്ഡലത്തിലെ മുഴപ്പിലങ്ങാട്, കടമ്പൂർ, പിണറായി, ധർമടം, പെരളശേരി പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. 30 പേർ തുഴയുന്ന ചുരുളൻ വള്ളങ്ങളാണ് മത്സരത്തിനിറങ്ങുന്നത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home