രക്തസാക്ഷി റിജിത്തിന് സ്മരണാഞ്ജലി

കണ്ണപുരം
ആർഎസ്എസ് –-ബിജെപി ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയ കണ്ണപുരത്തെ റിജിത്തിന് നാടിന്റെ സ്മരണാഞ്ജലി. ചുണ്ട ബഡ്സ് സ്കൂൾ ഗ്രൗണ്ടിൽ അനുസ്മരണ സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി തോമസ് ഉദ്ഘാടനംചെയ്തു. ടി വി ലക്ഷ്മണൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എം സുരേന്ദ്രൻ, എം വിജിൻ എംഎൽഎ, കെ നാരായണൻ, പി പി ഷാജിർ എന്നിവർ സംസാരിച്ചു. കെ വി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു. റിജിത്തിന്റെ സഹോദരി എ ശ്രീജ, സഹോദര ഭാര്യ റോഷ്ണ എന്നിവർ പങ്കെടുത്തു. ചെറുകുന്ന് കതിരുവെക്കുംതറ കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും നടന്നു. സിപിഐ എം കണ്ണപുരം ചുണ്ട ബ്രാഞ്ചംഗം റിജിത്തിനെ 2005 ഒക്ടോബർ മൂന്നിന് രാത്രി ചുണ്ട തച്ചൻകണ്ടി ആലിന് സമീപത്തുവച്ചാണ് ആർഎസ്എസ്–ബിജെപി ക്രിമിനൽസംഘം വെട്ടിക്കൊന്നത്.









0 comments