ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനം: പോസ്റ്റർ പ്രകാശിപ്പിച്ചു

ലോയേഴ്‌സ് യൂണിയൻ സംസ്ഥാന സമ്മേളനപോസ്‌റ്റർ തലശേരി ജില്ലാ കോടതി പരിസരത്ത് മുതിർന്ന അഭിഭാഷകൻ ജി കെ ഗോപകുമാർ പ്രകാശിപ്പിക്കുന്നു
തലശേരി
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളന പോസ്റ്റർ സീനിയർ അഭിഭാഷകൻ ജി കെ ഗോപകുമാർ പ്രകാശിപ്പിച്ചു. ജില്ലാ കോടതിക്ക് മുന്നിൽ ചേർന്ന ചടങ്ങിൽ പി പി ചന്ദ്രബാബു അധ്യക്ഷനായി. സ്വാഗത സംഘം ജനറൽ കൺവീനർ വിനോദ് കുമാർ ചമ്പളോൻ, ആർ ജഗദഭായി, ജയറാം ദാസ്, പി പി പ്രണിൽ, ബീന കാളിയത്ത്, ടി കെ ഷൈമ, കെ ഹമീദ്, രേഷ്‌മ, രൂപേഷ് എന്നിവർ സംസാരിച്ചു. കെ സുജിത് മോഹൻ സ്വാഗതം പറഞ്ഞു. പ്രമുഖ സിസൈനർ ആബിദാണ് പോസ്റ്റർ രൂപകൽപന ചെയ്തത്. ഒക്ടോബർ 9 മുതൽ 11 വരെ തലശേരിയിലാണ് സംസ്ഥാന സമ്മേളനം. സമ്മേളനത്തോടനുബന്ധിച്ച് 19ന് വി ആർ കൃഷ്‌ണയ്യർ മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ- സംസ്ഥാന സോഫ്‌റ്റ്‌ബോൾ ക്രിക്കറ്റ് ടൂർണമെന്റും 26നും 27നും കണ്ണൂർ പൊലീസ് ടർഫിൽ സംസ്ഥാന സെവൻസ് ഫുട്‌ബോൾ ടൂർണമെന്റുമുണ്ടാവും. ആറ്‌ദിവസം നീളുന്ന ഭരണഘടനാ എക്‌സിബിഷനും സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനം, സംഗീതനിശ എന്നിവയും സമ്മേളനത്തോടനുബന്ധിച്ചുണ്ടാവും.









0 comments