Deshabhimani

പുത്തൻ ഫയർഫോഴ്‌സ് വാഹനങ്ങൾ കാടുകയറിയ നിലയിൽ; ബോഡി നിർമാണത്തിന് ഫണ്ടനുവദിക്കാതെ യുഡിഎഫ് സർക്കാർ

fire force

കോടികൾ മുടക്കി വാങ്ങിയ വാഹനങ്ങൾ നിരത്തിലിറക്കാതെ കാടുകയറിയ നിലയിൽ

വെബ് ഡെസ്ക്

Published on Oct 08, 2026, 01:07 PM | 1 min read

തിരുവനന്തപുരം: ഫയർ ആൻഡ് റെസ്ക്യൂ സർവീസിന്റെ സുഗമമായ നടത്തിപ്പിനായി കോടികൾ മുടക്കി വാങ്ങിയ വാഹനങ്ങൾ നിരത്തിലിറക്കാതെ കാടുകയറിയ നിലയിൽ. വാഹനങ്ങൾക്ക് ആവശ്യമായ ബോഡി നിർമാണം പൂർത്തിയാക്കാൻ യുഡിഎഫ് സർക്കാർ ഫണ്ട് അനുവദിക്കാത്തത് മൂലമാണ് വാഹനങ്ങൾ കാടുകയറി ഇവിടെ കിടക്കുന്നത്.


തിരുവനന്തപുരത്തെ ചാക്ക ഫയർ സ്റ്റേഷൻ പരിസരത്താണ് വാഹനങ്ങൾ നിരത്തിലിറക്കാതെ കിടക്കുന്നത്. ഏകദേശം 120 കോടി രൂപ ചെലവഴിച്ച് വാങ്ങിയ 140 വാഹനങ്ങളിൽ 70 എണ്ണമാണ് ഇനിയും നിരത്തിലിറക്കാത്തത്.


പൊതുജനങ്ങളുടെ ജീവൻ സംരക്ഷിക്കേണ്ട ഫയർ ആൻഡ് റെസ്ക്യൂ സർവീസ് വിഭാഗത്തിന്റെ വാഹനങ്ങൾ നിരത്തിലിറക്കാതെ നശിക്കുന്ന രീതിയിലുള്ള അലംഭാവം യുഡിഎഫ് സർക്കാർ തുടരുകയാണ്. വാഹനങ്ങൾ അടിയന്തരമായി സജ്ജമാക്കി ഫയർ സ്റ്റേഷനുകളിലേക്ക് മാറ്റി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home