Deshabhimani

ലോകമാനസികാരോഗ്യ ദിനാചരണം: 'ദി ഓപ്പൺ മൈൻഡ്' പരിപാടി ഞായറാഴ്ച

Mental Health
വെബ് ഡെസ്ക്

Published on Oct 08, 2026, 01:18 PM | 1 min read

കൊച്ചി: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ്-കേരള റീജിയൻ സെൻട്രൽ സോണും കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയും 'ദി ഓപ്പൺ മൈൻഡ്' എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബർ 10ന് കാമ്പസിൽ നടക്കുന്ന പരിപാടി ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.


ജെയിൻ സർവകലാശാല ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം ജോസഫ്, ഐഎസിപി- കെ ആർ പ്രസിഡന്റ് ബാർസ്ലീബി അലക്സ് എന്നിവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പാനൽ ചർച്ചയിൽ പീഡിയാട്രിക്സ് വിഭാഗം വിദഗ്ധനായ ഡോ. തോമസ് രഞ്ജിത്ത്, മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററും എഴുത്തുകാരനുമായ കെ. വിശ്വനാഥ് എന്നിവർ സംസാരിക്കും. ഡോ. മിഥില ജോസാണ് പാനൽ ചർച്ച നിയന്ത്രിക്കുന്നത്. 11.45ന് രമേഷ് പിഷാരടി എംഎൽഎയും ഐഎസിപി-കെ.ആർ സെൻട്രൽ സോൺ പ്രതിനിധിയും പ്രോഗ്രാം കൺവീനറുമായ സൈലേഷ്യ ജിയും പങ്കെടുക്കുന്ന ഇൻ കോൺവർസേഷൻ' സെഷനും അരങ്ങേറും. പ്രോ​ഗ്രാമിന്റെ ഭാ​ഗമായി ജെയിൻ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി വിഭാഗം വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. ചടങ്ങിൽ ബി ഹാപ്പി പ്രോജക്ട്, ദി ഹാപ്പിനെസ്സ് ക്ലിനിക് എന്നിവയുടെ ഉദ്ഘാടനവും നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home