പദ്ധതി നിർവഹണം പാളി
കണ്ണൂർ കോർപറേഷൻ 27.84 കോടി ലാപ്‌സാക്കി

സ്വന്തം ലേഖിക
Published on Jul 13, 2026, 11:09 PM | 1 min read
കണ്ണൂർ
കോർപറേഷൻ 2024-–25 സാമ്പത്തിക വർഷത്തിൽ ലക്ഷ്യമിട്ട വികസന പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തിയാക്കിയില്ല. 27,84,21,321 കോടി രൂപ ലാപ്‌സാക്കിയതായി ഓഡിറ്റ് റിപ്പോർട്ട്. അംഗീകാരം ലഭിച്ച 1,596 പദ്ധതികളിൽ 578 എണ്ണം മാത്രമാണ് പൂർത്തിയാക്കിയത്. പദ്ധതിനിർവഹണ നിരക്ക് 36.22 ശതമാനം മാത്രം. റിപ്പോർട്ട് പ്രകാരം 220,07,58,851 രൂപ അടങ്കലുള്ള പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. ആകെ ചെലവഴിച്ചത് 80,17,91,686 രൂപ മാത്രം. 139 പദ്ധതികൾ ഭാഗികമായി മാത്രം നടപ്പാക്കിയപ്പോൾ, 879 പദ്ധതികൾ കടലാസിലൊതുങ്ങി. വികസന ഫണ്ട് (പൊതുവിഭാഗം, എസ്‌സിപി, ടിഎസ്‌പി), സംരക്ഷണ ഗ്രാന്റ് (റോഡ്, നോൺ റോഡ്), സിഎഫ്‌സി ടൈഡ് ട്രഷറി വിഭാഗങ്ങളിലായി 77,68,74,049 രൂപയാണ് ഗ്രാന്റുകളുടെ വരവ്. 49,84,52,728 രൂപ ചെലവുമുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാത്തതാണ് പദ്ധതികൾ മുടക്കിയതെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. വികസന പദ്ധതി സമയബന്ധിതമാക്കി സർക്കാർ ഫണ്ടുകൾ പൂർണമായി വിനിയോഗിക്കാൻ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
വിവിധ ഗ്രാന്റുകളുടെ വരവ് ചെലവ് കണക്ക് ഫണ്ട് ആകെ വരവ് ചെലവ് ലാപ്സായ തുക വികസനഫണ്ട് പൊതുവിഭാഗം 48,06,71,060 36,06,30,066 12,00,40,994 വികസനഫണ്ട് എസ്‌സിപി 3,68,13,000 2,89.88,770 78,24,230 വികസനഫണ്ട് ടിഎസ്‌പി 52,07,800 1,19,099 50,88,701 സംരക്ഷണഗ്രാന്റ് റോഡ് 12,04,45,000 6,04,54,035 5,99,90,965 സംരക്ഷണഗ്രാന്റ് നോൺറോഡ് 4,57,62,000 2,81,47,636 1,76,14.364 സിഎഫ്‌സി ടൈഡ് ട്രഷറി 8,79,75,189 2,01,13,122 6,78,62,067 ആകെ 27,84,21,321











0 comments