ബീഫിനും ചിക്കനും പൊള്ളും വില

കൊച്ചി
അടുക്കള ബജറ്റ് തകിടംമറിച്ച് മത്സ്യ–മാംസ വിപണിയിലെ വില വർധന. കോഴിത്തീറ്റയുടെ വില വർധിച്ചതോടെ ജില്ലയില്‍ കോഴിവില കുത്തനെ ഉയരുകയാണ്.
ബ്രോയിലർ കോഴി ഇറച്ചി കിലോയ്‌ക്ക് 300 രൂപയ്ക്ക് അടുത്തെത്തി. 190 രൂപയ്ക്കു മുകളിലാണ് ഒരു കിലോ കോഴിയുടെ വില. നാടൻകോഴിക്ക് കിലോഗ്രാമിന് 230–250 രൂപ. ബീഫ് വില ഉയർന്നതും കോഴിവില ഉയരാനുള്ള കാരണമായതായി വ്യാപാരികള്‍ പറഞ്ഞു. ഓണം എത്തുന്നതോടെ വില ഇനിയും ഉയര്‍ന്നേക്കും.
കോഴിമുട്ടയുടെ വിലയും ഉയരുകയാണ്. നിലവിൽ ഒന്നിന് ചില്ലറവില എട്ടു രൂപ കടന്നു. ബീഫിന് കിലോഗ്രാമിന് 480 മുതല്‍ 500 രൂപവരെയാണ് വില. ചിലയിടങ്ങളില്‍ 510 രൂപയിലെത്തി.
മത്തിയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. ഒരു കിലോ മത്തിക്ക് 200 രൂപമുതല്‍ 220 രൂപവരെയാണ്. അയലയ്ക്കു 270 മുതൽ 320 രൂപവരെയും. ട്രോളിങ് നിരോധനത്തെ തുടർന്ന് പല മീനുകളും കിട്ടാനുമില്ല. 31 വരെയാണ് ട്രോളിങ് നിരോധനം. അതുവരെ വില കുറയാനിടയില്ലെന്ന് വിൽപ്പനക്കാർ പറയുന്നു.
നിത്യോപയോഗസാധനങ്ങളുടെയും പാചകവാതകത്തിന്റെയും വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടുന്നതിനിടയിലാണ് ഇരട്ടപ്രഹരമായി മത്സ്യ-–മാംസ വിപണിയിലെ വിലവർധന.










0 comments