ഓട്ടോ–ടാക്‌സി തൊഴിലാളികളുടെ സമരപ്രചാരണജാഥ തുടരുന്നു

കേരള സ്റ്റേറ്റ് ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ സമരപ്രചാരണ ജാഥയ്ക്ക് മൂവാറ്റുപുഴയിൽ നൽകിയ സ്വീകരണം
കൊച്ചി
കേരള സ്റ്റേറ്റ് ഓട്ടോ- ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിൽ 24ന് നടക്കുന്ന സെക്രട്ടറിയറ്റ് മാർച്ചിന്റെ പ്രചാരണാർഥം വി എ സക്കീർ ഹുസൈൻ ക്യാപ്റ്റനും ടി വി രാജൻ വൈസ് ക്യാപ്റ്റനുമായ ജാഥ പര്യടനം തുടരുന്നു. ബുധനാഴ്ച കോലഞ്ചേരിയിൽനിന്ന് ആരംഭിച്ച ജാഥ സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എം പി ഉദയൻ ഉദ്ഘാടനം ചെയ്തു. ടി ടി മണി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഏലിയാസ്, എം എൻ മോഹനൻ, എൻ എൽ പൗലോസ്, സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കോതമംഗലത്ത് സിഐടിയു ജില്ലാ കമ്മിറ്റി അംഗം സി പി എസ് ബാലൻ ഉദ്ഘാടനം ചെയ്തു. കെ എം ബഷീർ അധ്യക്ഷനായി. കെ യു രാജു, പി പി മൈതീൻ ഷാ എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴയിൽ സിഐടിയു ഏരിയ പ്രസിഡന്റ് എം എ സഹീർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു, ജഗദീഷ് ശിവൻ, ജാഥ ക്യാപ്റ്റൻ വി എ സക്കീർ ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.
പെരുമ്പാവൂരില്‍ സമാപന സമ്മേളനം സിഐടിയു ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി വി ജിന്ന അധ്യക്ഷനായി. പി എം സലീം, കെ ഇ നൗഷാദ്, എം പി ബഷീർ, എം ടി ഷാജി, പി എ അഷ്കർ, ടി വി രാംദാസ് എന്നിവർ സംസാരിച്ചു. പി ആർ പ്രസാദ് ആണ് ജാഥാ മാനേജർ. പോത്താനിക്കാട് സ്വീകരണം നൽകിയ യോഗത്തിൽ സിഐടിയു കവളങ്ങാട് ഏരിയ സെക്രട്ടറി പി എം ശശികുമാർ അധ്യക്ഷനായി. ജാഥ ക്യാപ്റ്റൻ വി എ സക്കീർ ഹുസൈൻ, ജാഥ മാനേജർ ടി വി രാജൻ, പി ആർ പ്രസാദ്, ടി വി എൽദോസ് എന്നിവർ സംസാരിച്ചു.
ഇന്ധന വിലവർധന പിൻവലിക്കുക, ഓട്ടോ- ടാക്സി നിരക്ക് പരിഷ്കരിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം നൽകുക, തൊഴിലാളിദ്രോഹ ലേബർ കോഡ് ഉപേക്ഷിക്കുക, മോട്ടോർ തൊഴിലാളികൾക്ക് ഇഎസ്ഐ അനുവദിക്കുക, വിലക്കയറ്റം തടയുക, അനധികൃത ഓൺലൈൻ ഓട്ടോ,- ബൈക്ക് ടാക്സികളുടെ പ്രവർത്തനം തടയുക എന്നീ ആവശ്യങ്ങളുയർത്തിയാണ് സെക്രട്ടറിയറ്റ് മാർച്ച്. വ്യാഴാഴ്‌ച ജാഥ അങ്കമാലിയിൽ നിന്നാരംഭിച്ച് എറണാകുളം സൗത്തിൽ സമാപിക്കും.










0 comments