print edition ബിജെപി ഫണ്ട് കുംഭകോണത്തിൽ വീണ്ടും ശബ്ദസന്ദേശം; സംസ്ഥാന സെക്രട്ടറിക്ക് 31 ലക്ഷം നൽകി

തിരുവനന്തപുരം: ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കുംഭകോണത്തിന് തെളിവായി മറ്റൊരു ശബ്‌ദരേഖകൂടി പുറത്ത്. സംസ്ഥാന സെക്രട്ടറി എം പി അഞ്‌ജനയ്‌ക്ക് 31 ലക്ഷം രൂപ കമീഷൻ നൽകിയെന്ന് വിശദീകരിക്കുന്ന ശബ്‌ദസന്ദേശമാണ് ചൊവ്വാഴ്‌ച പുറത്തുവന്നത്.
കരാർപ്രകാരം മുഴുവൻ തുകയും കിട്ടുമ്പോൾ അതിൽനിന്ന് കമീഷൻ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ 4.65 ലക്ഷം രൂപ ഇനിയും കിട്ടാനുണ്ടെന്നും അത് കിട്ടും മുന്പാണ് 31 ലക്ഷം രൂപ കൈമാറിയതെന്നും ശബ്‌ദസന്ദേശത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ കുടിശ്ശിക നൽകാമെന്ന് അഞ്‌ജന ഉറപ്പുനൽകിയിരുന്നു. എന്നാല്‍ ഇപ്പോൾ ആരും ഫോണെടുക്കുന്നില്ലെന്നും പറയുന്നു. കാര്യം ബുദ്ധിമുട്ടിലാണെന്നും ഉടൻ ഫണ്ട് റിലീസ് ചെയ്യണമെന്നുമാണ് ആവശ്യം.
ഫണ്ട് കുംഭകോണവുമായി ബന്ധപ്പെട്ട് എം പി അഞ്‌ജന അച്ചടക്ക നടപടിക്ക് വിധേയയായിരുന്നു. ഇവർക്കായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റ ചുമതല . ആരോപണങ്ങളും തെളിവും പുറത്തുവന്നിട്ടും അഞ്‌ജന പ്രതികരിക്കാത്തത് സംശയം വർധിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോൾ കട്ടൗട്ട് നിർമിച്ച തുകയിൽ കമീഷൻ വാങ്ങിയതിന്റെ ശബ്‌ദരേഖയും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ഒരു ദിവസം 27 മണിക്കൂർ!
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രനേതൃത്വം നൽകിയ കോടികൾ കൈയിട്ടുവാരുന്നതിനിടെ ഒരുദിവസം എത്ര മണിക്കൂർ ആണെന്നുപോലും ബിജെപി നേതാക്കൾ മറന്നുപോയി. പ്രചാരണത്തിന് വാടകയ്‌ക്കെടുത്ത ടാക്‌സി ബില്ലിലാണ് ദിവസക്കണക്കായി 27 മണിക്കൂർ എന്ന് രേഖപ്പെടുത്തി തുക തട്ടിയെടുത്തത്. 10,123 രൂപയാണ് 27 മണിക്കൂർ വാഹനം ഓടിയതിന് തരപ്പെടുത്തിയത്.
തിരുവനന്തപുരം നോർത്തിലെ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഡിഎൻ ടൂർ എന്ന സ്ഥാപനത്തിന്റെ പേരിലാണ് ബിൽ. ബില്ലിലെ ജിഎസ്‌ടി നന്പറും വ്യാജമാണെന്നും ആരോപണമുണ്ട്.










0 comments