ഒട്ടുമിക്‌ച്ചർ ചാമ്പ്യൻസ് ഷോ; ത്രി ലയൺസിനെ കുക്കി

മിഥുൻ കൃഷ്‌ണ/ mog state
Published on Jul 16, 2026, 04:03 AM | 3 min read
അർജന്റീനയുടെ കഥ ഇംഗ്ലീഷ് പിള്ളേരു കഴിക്കുമെന്ന് പറഞ്ഞ് അഹങ്കരിച്ച ഹെയ്‌റ്റേഴ്‌സിന്റെ കണ്ണ് തള്ളിച്ച് ചാമ്പ്യന്മാരുടെ ഫൈനൽ എൻട്രി. ഇംഗ്ലണ്ടിന്റെ ബിൽഡപ്പ് മൊത്തം ഇടിച്ചുനിരത്തി, ത്രി ലയൺസിസനെ ഡൊമിനേറ്റ് ചെയ്‌ത് നിലംപരിശാക്കിയ ഒട്ടുമിക്‌ചർ ആൽഫാ എനർജി ഷോ. ഒരു ഗോളിന് പിന്നിലായപ്പോൾ കളി കഴിഞ്ഞുവെന്ന് കരുതിയവർക്ക് തെറ്റി. അവസാന പത്തുമിനിറ്റിലായിരുന്നു മെസിയുടെയും പിള്ളേരുടെയും അഴിഞ്ഞാട്ടം. തോൽക്കാൻ ഞങ്ങൾക്ക് മനസില്ലാ പക്കാ സിഗ്‌മാ മൈൻഡ് സെറ്റ് ഓണാക്കി സിങ്കങ്ങളുടെ സടയും പൂടയും പറിച്ചാണ് ചാമ്പ്യന്മാരുടെ ഫൈനലിലേക്കുള്ള റീ എൻട്രി. ഹെയ്‌റ്റേഴ്‌സിന്റെ കരച്ചിൽകൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ ഫ്ലഡഡ് ആണ് ഗയ്‌സ്. . absolutely a royal entry in to the final.
ഗോളടിച്ചില്ലെങ്കിലും പിള്ളേരെകൊണ്ട് കളിപ്പിച്ചും ഗോളടിപ്പിച്ചും മിശിഹ ഗോട്ട് ലെവലിൽതന്നെ. ഇംഗ്ലീഷ് ഗോളി പിക്‌ഫോഡ് ഗോഡ് മോഡ് ഓണാക്കിയില്ലായിരുന്നെങ്കിൽ മൂന്നാല് ഗോളുകൂടി വീഴേണ്ടതായിരുന്നു. എന്നിട്ടും കിങ്ങിന്റെ സൈന്യത്തെ തടയാൻ ഹാരി കെയ്‌നിനും ബെല്ലിങ്‌ഹാമിനും കഴിഞ്ഞില്ല. കളിയുടെ ഡെഡ് എൻഡിൽ സൂപ്പർ സബ്ബായി എത്തി ഇംഗ്ലണ്ടിന്റെ കഥ കഴിച്ച ലൗട്ടാര മാർൾനെസും ഇംഗ്ലണ്ടിനോട് സമനില പിടിച്ച എൺസോ ഫെർണാണ്ടസും ചാന്പ്യൻസ് ഡൊമിനൻസ് കാണിച്ചുകൊടുത്തു.
ഡിഫൻസ് തകർക്കാനാകാതെ ഇരുടീമുകളും കട്ടയ്‌ക്ക് കട്ട നിന്ന ഫസ്റ്റ് ഹാഫ്, അല്ല ഫൈറ്റ് ഹാഫ്. മൊത്തം ഉന്തുംതള്ളും. ഇംഗ്ലണ്ടിന്റെ ആൻഡേഴ്‌സണും അർജന്റീനയുടെ ലിസാൻഡ്രോ മാർട്ടിനസും യെല്ലോ കിട്ടിയേ അടങ്ങൂ എന്ന വൈബിൽ. ഏഴാം മിനിറ്റിൽ ഇംഗ്ലണ്ട് കോർണർ മിസാക്കി. 20 മിനിറ്റിൽ എമി മാർടിനെസിന്റെ ഗോഡ് മോഡ് സേവ്. 23 മിനിറ്റിൽ അർജന്റീന ഫ്രീകിക്കും 24 മിനിറ്റിൽ കോർണർ കിക്കും കളഞ്ഞു. 28 മിനിറ്റിൽ ഓപൺ ചാൻസും മിസാക്കി. 32, 33,35 മിനിറ്റിലും ഇംഗ്ലണ്ട് ഫ്രീകിക്ക് തൂഫാനാക്കി. 38 മിനിറ്റിൽ ആൻഡേഴ്‌സൺ അടിച്ചത് എയറിലേക്ക്. 36 മിനിറ്റിൽ ആൻഡേഴ്‌സണും 42 മിനിറ്റിൽ ലിസാൻഡ്രോയുടെ പൂക്കിത്തരത്തിന് യെല്ലോ അലർട്ടിൽ.

സെക്കൻഡ് ഹാഫായിരുന്നു ത്രില്ലർ. എത്ര കുക്ക് ചെയ്‌തിട്ടും നോ രക്ഷ. 47 മിനിറ്റിൽ അൽവാരസ് തൊലച്ചു. 52 മിനിറ്റിൽ റൊമേരയ്‌ക്കും യെല്ലോ. 54 മിനിറ്റിൽ പരേഡിസിന്റെ ക്രോസ് തൊടാൻപോലും ആരുമില്ല. then the mass entry of Gorden's Golden Goal. സ്‌കോർ 1–0. അർജന്റീന ഫാൻസ് ഇൻ ടിയേഴ്‌സ് മൂഡ്, ഹെറ്റേഴ്‌സ് ഇൻ ചിയേഴ്‌സ് മൂഡ്. കേപ് വെർദയ്‌ക്കും ഇൗജിപ്‌തിനും സ്വിറ്റ്‌സർലൻഡിനും എതിരെ കണ്ട താണ്ഡവം അർജന്റീന അതേപടി ഹൈലൈറ്റ് ചെയ്‌തപ്പോൾ ഹെയ്‌റ്റേഴ്‌സൊക്കെ പക്കാ ഗോസ്‌റ്റ് മോഡിലായി. Messi boys compleatly in beast mode. ഇംഗ്ലീഷ് ബോക്‌സിൽ തന്നെ തട്ടുകടയിട്ട് കച്ചോടംതുടങ്ങി. ഇംഗ്ലണ്ട് ആണേൽ ചത്താലും ഗോളടിപ്പിക്കില്ല ബോർഡും തൂക്കി ബസ് പാർക്ക് ചെയ്‌തിട്ടു.
സിമിയോൺ, എൻസോ, ഗോൺസാലസ്, തഗ്ലിയോഫിക്ക, അൽവാരസ്, മെസി.. അടിച്ചതെല്ലാം എയറിലോ പിക്‌ഫോഡിന്റെ നെഞ്ചിലോ അവസ്ഥ. സീൻ കോൺട്ര. 80 മിനിറ്റിൽ തഗ്ലിയാഫിക്കോയ്‌ക്ക് പകരം ലൗട്ടാര മാർടിനെസിന്റെ മാസ് എൻട്രി. 85 മിനിറ്റിൽ മെസിയുടെ പാസിൽ എൺസോയുടെ ലോങ് റേഞ്ചർ. ഗാലറി അലന്പായി അലറി. സ്‌കോർ 1–1. അപ്പോഴാണ് ജയിക്കാൻ ഒരു ഗോളുകൂടി അടിക്കണമെന്ന് ഹാരി കെയ്‌നിനും സിങ്കങ്ങൾക്കും ബോധംവന്നത്. ബോക്‌സിൽനിന്നും ബസ് എടുക്കാൻ ശ്രമിച്ചു. മെസിപ്പടയുണ്ടോ വിടുന്നു. പക്കാ ലോക്ക്‌ഡ്. അതാ വരുന്ന മെസിയുടെ പാസിൽ 90+2 മനിറ്റിൽ ലൗട്ടാരയടെ മാസ്‌റ്റർ ക്ലാസ് ഷോട്ട്. അതോടെ ഇംഗ്ലീഷ് ടീം പ്രോപ്പർ ആയി cooked ആയി. സ്‌കോർ 1–2 പിന്നെ ഇഞ്ച്വറി ടൈം വലിച്ചുനീട്ടി 13 മിനിറ്റ് വരെ കൊണ്ടുപോയിട്ട് റഫറിയുടെ ഫൈനൽ വിസിൽ. ഇംഗ്ലീഷ് മീഡിയം പൂട്ടി അത്രേയുള്ളൂ. കളി ഓവർ.
തുടക്കത്തിൽ സ്‌കലോണിയുടെ 4–4–2 ഫോർമേഷൻ അത്ര ലൗഡ് ആയിരുന്നില്ല. അർജന്റീനയ്‌ക്ക് സ്‌കോറിങ് ചാൻസുകൾ കുറവായിരുന്നു. പക്ഷേ ഡിഫൻസും ലാസ്‌റ്റ് മിനിറ്റ്‌സിലെ കോ ഓർഡിനേഷനും വെറെ ലെവൽ ക്ലച്ച് പെർഫോമൻസ്. royal prince ഹാരി കെയ്‌നിനെ ലോക്കാക്കാൻ അർജന്റീനൻ ഡിഫൻസ് ഡെവിൽ മോഡ് ഓണാക്കി.. ബെല്ലിങ്‌ഹാമിന് ഒരു ബെല്ലു പോലുമടിക്കാനായില്ല. കംപ്ലീറ്റ് ശോകം.
തോമസ് ടുച്ചൽ ആണെങ്കിൽ ഇംഗ്ലണ്ടിനെ 4–2–3–1 ഫോർമേഷനിലാണ് ഇറക്കിവിട്ടത്. തുടക്കത്തിൽ under stood the assignment കളി തന്നെ. മെസിയെ പൂട്ടാനായിരുന്നു തിടുക്കം. സമനില വീണതോടെ ഇംഗ്ലണ്ട് ഫംബിളായി. അപ്പോഴാണ് ഡിഫൻസ് മിസ്‌റ്റേക്ക് മുതലെടുത്ത് ലൗട്ടാര മാർടിനെസ് main charectoer energy ആയത്.
ചരിത്രത്തിന് മറുപടികൊടുക്കുമെന്ന് പറഞ്ഞ് വൻ ബിൽഡപ്പിൽ വന്ന ഇംഗ്ലണ്ടിന് മിശിഹയുംപിള്ളേരും കൊടുത്തത് ഒടുക്കത്തെ Bombastic Sideeye. It's coming Home എന്നൊക്കെ പറഞ്ഞ് വന്നിട്ട് ഇംഗ്ലീഷ് ഫാൻസിന്റെ ഫൈനൽ ഹോപ്പൊക്കെ ലെഫ്‌റ്റ് ദ ചാറ്റ്.
ബാക്ക് ടു ബാക്ക് ഫൈനലിൽ കയറി അർജന്റീന വീണ്ടും മെയിൻ ക്യാരക്ടർ എനർജി പ്രൂവ്‌ഡ്. ഓപ്പോസിറ്റ് ലാമിൻ യമാലും സംഘവും അടങ്ങുന്ന സ്‌പാനിഷ് പൂക്കികൾ ഫുൾ RiZZ ഓൺചെയ്‌ത് കളംപിടിക്കാൻ വെയിറ്റിങ്ങാണ്. എക്‌സ്‌പിരിയൻസും യൂത്തിന്റെ എനർജിയും നേർക്കുനേർ വരുമ്പോൾ ആരാണ് ഗപ്പടിക്കുക? അതൊരു ഫുൾ ഓൺ റിസ് ഷോ തന്നെയാകും.










0 comments