പിഎസ്‌സിയെ ദുർബലപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്തിരിയണം

കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനം പി ജയരാജൻ ഉദ്‌ഘാടനംചെയ്യുന്നു
കണ്ണൂർ
അടിസ്ഥാനമില്ലാതെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടി നൽകിയും ഒഴിവുകൾ യഥാസമയം റിപ്പോർട് ചെയ്യാതെയും പിഎസ്‌സിയെ ദുർബലപ്പെടുത്താനുള്ള നടപടികളിൽനിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്ന് കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. മുൻ എംഎൽഎ പി ജയരാജൻ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് എം ധനേഷ് അധ്യക്ഷനായി. എഫ്‌എസ്‌ഇടിഒ ജില്ലാ ട്രഷറർ കെ ഷാജി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത്, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ്‌പ്രസിഡന്റ് വി കെ രാജു, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബി രാധാകൃഷ്‌ണ, എ വി മനോജ്‌കുമാർ, കെ വി സുനുകുമാർ എന്നിവർ സംസാരിച്ചു. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം വി അർജുൻ സ്വാഗതവും ടി പി വിപിൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ടി പി വിപിൻ(പ്രസിഡന്റ്), വി പി ദിൽന (വൈസ് പ്രസിഡന്റ്), എൻ ജി ജനീഷ് (സെക്രട്ടറി), എ കെ രജീഷ് (ജോ. സെക്രട്ടറി), കെ പി ദുർഗാ ശ്രീധർ (ട്രഷറർ), രേഷ്മ കുന്നൂൽ (വനിത കമ്മിറ്റി കൺവീനർ).











0 comments