Deshabhimani

ലോയേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിലും കൊച്ചിയിലും തിരുവനന്തപുരത്തും സെമിനാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2026, 03:00 AM | 1 min read

​തലശേരി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ കൊച്ചിയിലും കണ്ണൂരും തിരുവനന്തപുരത്തും സെമിനാർ സംഘടിപ്പിക്കും. കൊച്ചി കലൂർ റിന്യൂവൽ സെന്റർ ഹാളിൽ 13ന്‌ രാവിലെ 10 ന് ‘കുതിരക്കച്ചവടവും ജനാധിപത്യവും’ വിഷയത്തിൽ സുപ്രീംകോടതി സീനിയർ അഭിഭാഷകൻ കബിൽ സിബൽ എംപി പ്രഭാഷണം നടത്തും. 29 ന് തിരുവനന്തപുരത്ത് സെമിനാർ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും. ഒക്ടോബർ 9 ന് വൈകിട്ട് കണ്ണൂരിൽ അഡ്വ. എം കെ ദാമോദരൻ നഗറിൽ ചേരുന്ന സെമിനാർ പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ‘ഭരണഘടന നേരിടുന്ന വിവിധ വെല്ലുവിളികൾ’ വിഷയത്തിൽ ഡോ. മോഹൻ ഗോപാൽ പ്രഭാഷണം നടത്തും. ഒക്ടോബർ 7ന് വൈകിട്ട് തലശേരി അഡ്വ. പാരിപ്പിള്ളി രവീന്ദ്രൻ നഗറിൽ വിളംബര ജാഥയും സാംസ്‌കാരിക സംഗമവും ചേരും. തലശേരി റൂറൽ ബാങ്ക്‌ ഓഡിറ്റോറിയത്തിലെ ജസ്‌റ്റിസ്‌ വി ആർ കൃഷ്‌ണയ്യർ നഗറിൽ ഒക്‌ടോബർ 9, 10, 11 തീയതികളിലാണ്‌ സമ്മേളനം. 10 ന് രാവിലെ 10 ന്‌ പ്രതിനിധി സമ്മേളനം സുപ്രീംകോടതി റിട്ട. ജസ്റ്റിസ് കെ എം ജോസഫ് ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളും അഖിലേന്ത്യാ നേതാക്കളും പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച്‌ ഒരാഴ്ചത്തെ ചരിത്ര പ്രദർശനവും പ്രഭാഷണവും തലശേരി അഡ്വ. എൻ എ അലി നഗറിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home