ജ്വലിച്ചു ധനരാജ് സ്മരണ

പയ്യന്നൂർ
പൊരുതുന്ന യുവതയുടെ ആവേശമായിരുന്ന കുന്നരു കാരന്താട്ടെ സി വി ധനരാജിന്റെ രക്തസാക്ഷിത്വത്തിന് ഒമ്പതാണ്ട്. സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കുന്നരു മേഖലാ സെക്രട്ടറിയും പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന സി വി ധനരാജിനെ ആർഎസ്എസ് ക്രിമിനൽ സംഘം 2016 ജൂലൈ 11ന് രാത്രിയാണ് അമ്മയുടെയും ഭാര്യയുടെയും പിഞ്ചുമക്കളുടെയും കൺമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ഒമ്പതാം രക്തസാക്ഷിത്വ ദിനം നാട് സമുചിതമായി ആചരിച്ചു. കുന്നരു ലോക്കലിലെ മുഴുവൻ ബ്രാഞ്ചുകളിലും പതാക ഉയർത്തി. കാരന്താട്ടെ രക്തസാക്ഷി മണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ എംഎൽഎ പതാക ഉയർത്തി. ഏരിയാ സെക്രട്ടറി പി സന്തോഷ്, സരിൻ ശശി, കെ വിജീഷ്, വി പ്രമോദ് എന്നിവർ സംസാരിച്ചു. കാരന്താട് ധനരാജ് മന്ദിരം കേന്ദ്രീകരിച്ച് പ്രകടനവും തെക്കെഭാഗത്ത് പൊതുസമ്മേളനവും നടന്നു. അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എ എ റഹീം എംപി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ കെ വിജീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, ടി ഐ മധുസൂദനൻ എംഎൽഎ, സി സത്യപാലൻ, പി സന്തോഷ്, വി കുഞ്ഞിക്കൃഷ്ണൻ, സരിൻ ശശി, വി പ്രമോദ് എന്നിവർ സംസാരിച്ചു.








0 comments