Deshabhimani

കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പ്‌ ജില്ലയിൽ 32 കോളേജിൽ 
എസ്എഫ്ഐക്ക്‌ എതിരില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2025, 03:00 AM | 2 min read

കണ്ണൂർ

കണ്ണൂർ സർവകലാശാലയിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 64 ൽ 32 കോളേജുകളിലും എസ്എഫ്ഐക്ക് എതിരില്ല. 37 സർവകലാശാല കൗൺസിലർമാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെഎസ്‌യു കുത്തകയായിരുന്ന പെരിങ്ങോം നവജ്യോതി കോളേജ് യൂണിയൻ എസ്എഫ്ഐ പിടിച്ചെടുത്തു. ചൊവ്വാഴ്ചയായിരുന്നു നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 26നാണ് തെരഞ്ഞെടുപ്പ്. പെരിങ്ങോം നവജ്യോതി കോളേജിൽ അഞ്ച് മേജർ സീറ്റ്‌ ഉൾപ്പെടെ 11 സീറ്റിലാണ് എസ്എഫ് ഐ എതിരില്ലാതെ ജയിച്ചത്. തലശേരി ഗവ. ബ്രണ്ണൻ കോളേജിൽ അറബിക് ഉൾപ്പെടെ 11 അസോസിയേഷനും ഒരു മേജർ സീറ്റും പയ്യന്നൂർ കോളേജിൽ മൂന്ന് മേജർ സീറ്റ്‌ ഉൾപ്പെടെ ഏഴ് സീറ്റിലും ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിൽ മൂന്ന് മേജർ സീറ്റിലും 13 അസോസിയേഷനുകളിലും എസ്എഫ്ഐക്ക് എതിരില്ല. രണ്ട് ഗവ. കോളേജുകളിലും രണ്ട് സർവകലാശാല ക്യാമ്പസുകളിലും എസ്എഫ്ഐ വിജയിച്ചു. പെരിങ്ങോം നവജ്യോതി, ഗവ.കോളേജ് പെരിങ്ങോം, സൺറൈസ്, ജേബിസ് പെരിങ്ങോം, ഗുരുദേവ് മാത്തിൽ, സംസ്കൃത സർവകലാശാല ക്യാമ്പസ്‌ പയ്യന്നൂർ, നെസ്റ്റ് കോളേജ് പയ്യന്നൂർ, സ്റ്റെംസ് മോറാഴ, ടാസ്ക്, കാസ്പ് തളിപ്പറമ്പ്, ഐടിഎം മയ്യിൽ, ഐടിഎം (എംബിഎ) , എസ്ഇഎസ് അൺ എയിഡഡ് , ബിഎൽഎം തിമിരി , മേരിമാതാ ആലക്കോട്, ഇരിട്ടി ഐഎച്ച്ആർഡി, പിലാത്തറ കോ– ഓപ്പറേറ്റീവ്, മാടായി ഐഎച്ച്ആർഡി, ടിഐഎഎസ് തലശേരി, ഹെർമൻ ഗുണ്ടർട്ട്‌ തലശ്ശേരി, ഗവ. ബ്രണ്ണൻ ബി എഡ് സെൻ്റർ, പിണറായി ഐഎച്ച്ആർഡി, എംഇഎസ് കൂത്തുപറമ്പ്, കൂത്തുപറമ്പ് ഐഎച്ച്ആർഡി, കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് ചൊക്ലി, എസ്എൻജി തോട്ടട, ഐഐഎച്ച് ടി തോട്ടട, കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ്, എംവിആർ പാപ്പിനിശേരി, ആംസ്റ്റെക് പാപ്പിനിശേരി, രാജീവ്‌ മെമ്മോറിയൽ ബി എഡ് കോളേജ്, കില തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത്. വയനാട് ജില്ലയിൽ രണ്ടിടത്തും എസ്എഫ്ഐക്ക് എതിരില്ല.


കാസർകോട്ട് അഞ്ചിടത്ത് എതിരില്ല

കാസർകോട്‌

ജില്ലയിലെ അഞ്ച്‌ കോളേജുകളിൽ എസ്‌എഫ്‌ഐക്ക്‌ മുഴുവൻ സീറ്റിലും എതിരില്ലാതെ ജയം. ചീമേനി പള്ളിപ്പാറ ഐഎച്ച്‌ആർഡി കോളേജ്‌, എളേരിത്തട്ട്‌ ഇ കെ നായനാർ സ്‌മാരക ഗവ. കോളേജ്‌, കാലിച്ചാനടുക്കം എസ്‌എൻഡിപി ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, കിനാനൂർ കരിന്തളം ഗവ. ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, മടിക്കൈ ഗവ. മോഡൽ കോളേജ്‌ എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പിനുമുന്നേ എസ്‌എഫ്‌ഐ മുഴുവൻ സീറ്റും തൂത്തുവാരിയത്‌. കണ്ണൂർ സർവകലാശാല നീലേശ്വരം കാമ്പസിൽ മുഴുവൻ മേജർ സീറ്റും എസ്‌എഫ്‌ഐ നേടി. ഉദുമ ഗവ. കോളേജിൽ സ്‌റ്റുഡന്റ്‌ എഡിറ്റർ സ്ഥാനവും കുമ്പള ഐഎച്ച്‌ആർഡി കോളേജിൽ ഫൈൻ ആർട്‌സ്‌ സെക്രട്ടറി സ്ഥാനവും മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളേജിൽ ബിഎസ്‌സി സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ അസോസിയേഷനും എസ്‌എഫ്‌ഐ നേടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home